ഹാര്‍ലി സ്ട്രീറ്റ് 500 ഇന്ത്യയില്‍ വില്‍ക്കില്ല
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കിലായിരുന്നു ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ് 750 ബൈക്ക് ലോഞ്ച് ചെയ്യപെട്ടത്. ഇത്തവണത്തെ ബൈക്ക് വീക്കില്‍ ഹാര്‍ലിയുടെ പവലിയനില്‍ സ്ട്രീറ്റ് 500 മോഡലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഈ വാഹനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഹാര്‍ലിയുടെ പ്രതിനിധികളില്‍ നിന്ന് വരുന്ന വാക്കുകള്‍ മറിച്ചാണ് പറയുന്നത്.
ഇന്ത്യയില്‍ ഈ വാഹനം ഉല്‍പാദിപ്പിക്കുമെങ്കിലും ഇവ ഇന്ത്യന്‍ വിപണിയിലെത്തില്ല. ഇവ വിദേശത്തേക്കു കയറ്റി അയയ്ക്കുകയാണ് ചെയ്യുക.

ഹരിയാനയിലെ ബവാലില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 മോഡലുകള്‍ നിര്‍മിക്കുന്നത്.
സ്ട്രീറ്റ് 750 മോഡല്‍ വില്‍ക്കുന്നത് 4.3 ലക്ഷം രൂപയ്ക്കാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഹാര്‍ലി മോഡലും ഇതുതന്നെയാണ്.


Click it and Unblock the Notifications








