ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 തിരിച്ചുവിളിച്ചു
അമേരിക്കൻ ക്രൂയിസർ ബൈക്ക് നിർമാതാവായ ഹാർലി ഡേവിസൺ തങ്ങളുടെ സ്ട്രീറ്റ് 750 മോഡൽ തിരിച്ചുവിളിച്ചു. കാനഡയിലാണ് തിരിച്ചുവിളി ഇപ്പോൾ നടന്നിട്ടുള്ളത്. മറ്റു വിപണികളിലും ഈ തിരിച്ചുവിളി വരാനുള്ള സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
ഫ്യുവൽ പമ്പ് ഇൻലെറ്റിലെ തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നറിയുന്നു. കാനഡയിൽ 666 സ്ട്രീറ്റ് 750 മോഡലുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഉയർന്ന ആക്സിലറേഷനിൽ ഫ്യുവൽ സപ്ലേ വേണ്ട വിധത്തിൽ നടക്കാത്ത പ്രശ്നമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മോട്ടോർസൈക്കിളിന് കരുത്താർജിക്കാനുള്ള ശേഷിയെ ബാധിക്കാനിടയുണ്ട്. സാഹചര്യങ്ങളുടെ സ്വഭാവമനുസരിച്ച് ഈ പ്രശ്നം ആക്സിഡണ്ടുകൾക്കു വരെ കാരണമാകാം.
ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലക്കുറവുള്ള ഹാർലി ഡേവിസൺ മോഡലാണ് സ്ട്രീറ്റ് 750. തിരിച്ചുവിളി മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ഉടമകൾ ഡീലർഷിപ്പുകളുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








