രണ്ട് മാസത്തിനുള്ളിൽ രണ്ട് പുതിയ ഹീറോകൾ!

Written By:

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഹീറോ മോട്ടോകോർപ് പുതിയ രണ്ട് സ്കൂട്ടർ മോഡലുകൾ എത്തിക്കും. ഡാഷ് 110, മെസ്ട്രോ എഡ്ജ് 125 എന്നീ മോഡലുകളാണിവ.

കഴിഞ്ഞ ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപെട്ട മോഡലുകളാണിവ. സ്കൂട്ടർ വിപണിയിൽ സംഭവിക്കുന്ന വൻ വളർച്ചയെ മുതലെടുക്കുക എന്നതാണ് ഹീറോയുടെ ഉദ്ദേശ്യം.

ഈ രണ്ട് വാഹനങ്ങളും ഇന്ത്യയിലെ നിരത്തുകളിൽ ടെസ്റ്റ് ചെയ്തുവരികയാണ്. ഇതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നുണ്ട്.

To Follow DriveSpark On Facebook, Click The Like Button
മെസ്ട്രോ എഡ്ജ് 125

ഹോണ്ടയാണ് സ്കൂട്ടർ വിപണിയിൽ ഹീറോയുടെ പ്രധാന എതിരാളി. ഹീറോയുടെ ഹോണ്ടയും തമ്മിൽ ബാന്ധവമുണ്ടായിരുന്ന കാലത്ത് സ്വന്തം ബ്രാൻഡിൽ സ്കൂട്ടറുകൾ വിൽക്കുവാൻ മാത്രമേ ഹോണ്ടയ്ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. സഖ്യത്തിന് സാന്നിധ്യമുള്ള സെഗ്മെന്റുകളിൽ വാഹനം ഇറക്കരുതെന്നത് ഇരുവരുടെയും കരാറിന്റെ ഭാഗമായിരുന്നു.

ഇതുകൊണ്ട് സ്കൂട്ടർ വിപണിയിൽ നേട്ടമുണ്ടാക്കാൻ ഹോണ്ടയ്ക്ക് സാധിച്ചു എന്നതാണ് കാര്യം. ഹോണ്ടയുടെ ആക്ടിവ മോഡൽ ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന ടൂ വീലറുകളിലൊന്നാണ്.

ഹീറോ ഡാഷ് 110

പുതിയ രണ്ട് സ്കൂട്ടറുകൾക്കും സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഘടിപ്പിക്കുക. ഡാഷ് സ്കൂട്ടറിൽ 110സിസിയുടെയും മെസ്ട്രോയിൽ 125സിസിയുടെയും എൻജിനുകളാണുണ്ടാവുക. ഇവയോടൊപ്പം ഹീറോ എൻജിനീയർമാർ നിർമിച്ചെടുത്ത ഒരു സിവിടി ഗിയർബോക്സും ഘടിപ്പിക്കും.

കൂടുതല്‍... #hero motocorp #auto news
English summary
Hero Dash and Maestro Edge To Be Launched In India Within 2 Months.
Story first published: Wednesday, August 5, 2015, 15:28 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark