ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

By Santheep

മലയാളത്തില്‍ ഷക്കീലയ്ക്കു ശേഷം സംഭവിച്ച വലിയ ട്രെന്‍ഡുകളിലൊന്നായിരുന്നു അല്ലൂ അര്‍ജുന്‍ സിനിമകള്‍. താരതമ്യത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള സിനിമകള്‍ പോലും തോല്‍ക്കും അല്ലൂ സിനിമകളോട്. ഭൂഗുരുത്വ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് തുടങ്ങിയവയെ നിഷ്പ്രയാസം മറികടക്കുന്ന അല്ലുവിന്റെ ആക്ഷനുകളോട് കിടപിടിക്കാന്‍ രജനീകാന്തിനു പോലും സാധിക്കാറില്ല പലപ്പോഴും.

ബ്രിട്ടീഷ് രാജ്ഞിയുടെ ഡ്രൈവറാകണോ?

ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള അല്ലൂ അര്‍ജുനനെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസ്സഡറായി തെരഞ്ഞെടുത്തിരിക്കുകയാണ് ഹീറോ. ഇദ്ദേഹം ഇനിമേല്‍ ഹീറോ മോഡലുകളെ പ്രചരിപ്പിക്കുന്ന ചുമതലകൂടി നിര്‍വഹിക്കും.

ഓട്ടോക്കാരെ കോരിത്തരിപ്പിച്ച സണ്ണി ലിയോണ്‍

അല്ലൂ അര്‍ജുന്‍ അഭിനയിച്ച ആദ്യത്തെ ഹീറോ പരസ്യം പുറത്തുവന്നതാണ് പുതിയ വാര്‍ത്ത. പരസ്യ വീഡിയോയും വിവരങ്ങളും താഴെ കാണാം.

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

താളുകളിലൂടെ നീങ്ങുക.

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഹീറോയുടെ 125സിസി മോട്ടോര്‍സൈക്കിളായ ഗ്ലാമറിനു വേണ്ടിയാണ് അല്ലു അഭിനയിച്ചിരിക്കുന്നത്. 8.97 കുതിരശക്തിയും 10.35 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുണ്ട് ഈ ബൈക്കിന്റെ എന്‍ജിന്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്.

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ജെഡബ്ല്യുടി ആണ് ഈ പരസ്യത്തിന്റെ സ്രഷ്ടാക്കള്‍. തായ്‌ലന്‍ഡില്‍ വെച്ചായിരുന്നു പരസ്യത്തിന്റെ ഷൂട്ടിങ്.

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഗ്ലാമര്‍ ബൈക്കിനു പിന്നാലെ തന്റെ കാമുകനെപ്പോലും വിട്ട് പായുന്ന ഒരു അന്തംവിട്ട പെണ്‍കുട്ടിയെയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ഒടുവില്‍ അവള്‍ സ്വപ്‌നസാഫല്യമടയുന്നതായും ഗ്ലാമറിന്റെ ഇന്ധനടാങ്കില്‍ തഴുകാന്‍ അവസരം ലഭിക്കുന്നതായും പരസ്യം പറയുന്നു. തന്റെ പിന്നാലെ ഓടിക്കൊണ്ടിരുന്ന പെണ്‍കുട്ടി തന്റെ ബൈക്കിനെയാണ് പ്രേമിച്ചതെന്നറിയുന്ന അല്ലുമോന്‍ പ്ലിങ്ങി നില്‍ക്കുന്നു. ഒടുവില്‍ ഫേസ്ബുക്കിലിടാന്‍ പെണ്‍കിടാവുമൊത്ത് ഒരു സെല്‍ഫിയെടുക്കുന്നു അല്ലൂ ബ്രോ.

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഗ്ലാമര്‍ മോട്ടോര്‍സൈക്കിളിന്റെ ബ്രാന്‍ഡ് മുദ്രാവാക്യത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന നടനാണ് അല്ലുവെന്ന് ഹീറോ തിരിച്ചറിയുന്നുണ്ട്. പവര്‍ഫുള്‍, സ്റ്റൈലിഷ്, മാഗ്നറ്റിക് [കരുത്തന്‍, സ്റ്റൈലന്‍, കാന്തികന്‍! :-) ]

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള ഒരു ബൈക്ക് ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസ്സഡറാവുന്നത് ഭാഗ്യമായിട്ടാണ് അല്ലു കാണുന്നത്.

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഹീറോ മോട്ടോകോര്‍പ് വന്‍തോതിലുള്ള പരസ്യപ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്. പടിഞ്ഞാറന്‍ നാടുകളിലെ ബ്രാന്‍ഡ് അംബാസ്സഡറായി ടൈഗര്‍ വുഡ്‌സിനെ നിയമിച്ചത് ഈയിടെയായിരുന്നു. ഇന്ത്യന്‍ ഹോക്കി കാപ്റ്റന്‍ സര്‍ദാര്‍ സിങ്, ബോളിവുഡ് നടി ആലിയ ഭട്ട് എന്നിവരുമായും ഹീറോ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, March 4, 2015, 11:07 [IST]
English summary
Hero Glamour TVC With New Brand Ambassador Allu Arjun.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X