പുതിയ ഹീറോ ഹങ്ക് ദീപാവലിക്ക് വിപണി പിടിക്കും

By Santheep

ഹീറോ മോട്ടോകോർപിന്റെ ഹങ്ക് മോട്ടോർസൈക്കിൾ മോഡലിന്റെ പുതുക്കിയ പതിപ്പ് രാജ്യത്ത് വിവിധയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച വാർത്തകൾ കുറെയായി കാണുന്നു. ഈ മോഡൽ വിപണിയിലേക്ക് ഈ വരുന്ന ദീപാവലിക്ക് എത്തിച്ചേരുമെന്നാണ് അറിയുന്നത്.

ഡിസൈനിൽ വലിയ മാറ്റങ്ങളോടെയാണ് വാഹനം എത്തിച്ചേരുക. ഉൽസവസീസണിൽ നടക്കുന്ന ഉയർന്ന വിൽപനയുടെ ആനുകൂല്യം നേടാൻ പുതിയ ഹങ്കിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

149.2സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ് ഹങ്കിൽ നിലവിലുള്ളത്.

Hero MotoCorp 2016 Hunk Launching In India During Festive Season

ഈ എൻജിൻ തന്നെയാണ് പുതിയ ഹങ്കിലും ഉപയോഗിക്കുക. ചില ട്യൂണിങ് വ്യതിയാനങ്ങൾ വരുത്തിയേക്കും. ഒരേസമയം കൂടുതൽ കരുത്തുൽപാദിപ്പിക്കുവാനും മൈലേജ് വർധിപ്പിക്കുവാനും ഉതകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുക.

നിലവിലുള്ള എൻജിനുപയോഗിച്ച് 14.21 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഹീറോ ഹങ്കിന് സാധിക്കുന്നുണ്ട്. 12.80 എൻഎം ആണ് ചക്രവീര്യം. എൻജിൻ കരുത്തിനെ ചക്രങ്ങളിലേക്ക് പകരുന്നത് 5 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്.

Article Published On: Wednesday, August 12, 2015, 17:21 [IST]
English summary
Hero MotoCorp 2016 Hunk Launching In India During Festive Season.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X