അമേരിക്കൻ കമ്പനി എറിക് ബ്യുവലിനെ ഹീറോ വാങ്ങുന്നു

Written By:

എറിക് ബ്യുവൽ എന്ന റേസിങ് മോട്ടോർസൈക്കിളുകൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിയുമായി ഹീറോ മോട്ടോകോർപ് സഖ്യമുണ്ടാക്കിയിരുന്നു. റേസിങ് മോട്ടോർസൈക്കിളുകൾ നിർമിക്കുന്നതിൽ എറിക് ബ്യുവലിനുള്ള വൈദഗ്ധ്യം ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ഹീറോയുമായി സഖ്യം സ്ഥാപിക്കുന്ന കാലത്തുതന്നെ എറിക് ബ്യുവൽ സാമ്പത്തികപ്രശ്നത്തിലകപ്പെട്ടിരുന്നു. ഏതാണ്ട് പാപ്പരായിത്തീർന്ന ഈ കമ്പനിയെ പുതുജീവൻ കൊടുക്കാൻ ഹീറോ തയ്യാറെടുക്കുന്നതാണ് പുതിയ വാർത്ത.

നേരത്തെതന്നെ എറിക് ബ്യുവലിന്റെ 49.2 ശതമാനം ഓഹരി ഹീറോ വാങ്ങിയിട്ടുണ്ട്. ബാക്കിയുള്ള ഓഹരികൾ കൂടി വാങ്ങുവാനാണ് ഹീറോ തയ്യാറെടുക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഹീറോ ഹാസ്റ്റർ

ഈ കമ്പനി തങ്ങളുടെ അധീനതയിൽ വരുന്നത് ഹീറോയ്ക്ക് നേട്ടം മാത്രമേ ഉണ്ടാക്കൂ. ഇന്ത്യയിൽ ആധിപത്യം നിലനിർത്തലാണ് ഹീറോയെ സംബന്ധിച്ച ജീവന്മരണപ്രശ്നം. ഇതിന് വൻതോതിലുള്ള സാങ്കേതികമുന്നേറ്റം നടക്കണം. വൈവിധ്യമുള്ള സെഗ്മെന്റുകളിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലേക്ക് എറിക് ബ്യുവലിന്റെ സാങ്കേതികസഹായത്തോടെ പുതിയ മോഡലുകളെത്തിക്കാൻ ഹീറോയ്ക്ക് സാധിച്ചേക്കും.

ഇന്ത്യൻ വാഹനനിർമാതാക്കൾ വിദേശ ബ്രാൻഡുകൾ വാങ്ങിക്കൂട്ടുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. സാങ്കേതികവും ഡിസൈൻപരവുമായി വളർച്ച കൈവരിച്ച സ്ഥാപനങ്ങളെ കൈക്കലാക്കുകവഴി മുമ്പോട്ടുള്ള യാത്ര കുറച്ച് എളുപ്പമാകുന്നു ഇന്ത്യൻ കമ്പനികൾക്ക്.

കൂടുതല്‍... #hero motocorp #erik buell
English summary
Hero MotoCorp To Buy Bankrupt Erik Buell Racing.
Story first published: Monday, July 27, 2015, 14:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark