ഹീറോ ഡ്യുയറ്റും മെസ്ട്രോ എഡ്ജും സെപ്തംബർ 29ന് വരും
ഹീറോ ഡ്യുയറ്റ്, മെസ്ട്രോ എഡ്ജ് എന്നീ സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിലേക്ക് സെപ്തംബർ 29ന് എത്തിച്ചേരും.
110.9സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹീറോ ഡ്യുയറ്റ് സ്കൂട്ടർ മോഡലിലുള്ളത്. 8.31 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 8.3 എന്‍എം ആണ് ചക്രവീര്യം.

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ മോട്ടോകോര്‍പ് നിരവധി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. ഇവയിലൊന്നാണ് ഡ്യുയറ്റ്. ഇവ ഓരോന്നായി വിപണിയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹീറോ ഇപ്പോള്‍. നടപ്പുവര്‍ഷത്തില്‍ തന്നെ ഇവയില്‍ മിക്കവാറും ഉല്‍പന്നങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷ.

47000 രൂപയുടെ ചുറ്റുപാടിലായിരിക്കും ഡ്യുയറ്റ് സ്കൂട്ടറിന്റെ വില കാണുക എന്നറിയുന്നു. സ്പോർടി ഡിസൈൻ ശൈലി ഇഷ്ടപ്പെടുന്ന യുവാക്കളെയായിരിക്കും ഹീറോ ഡ്യുയറ്റ് ലക്ഷ്യം വെക്കുക.
മെസ്ട്രോ എഡ്ജ് സ്കൂട്ടറിലും ഇതേ എൻജിൻ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








