ഹീറോ ഡ്യുയറ്റ് സ്കൂട്ടർ സെപ്തംബർ 29ന്
ഹോണ്ട ആക്ടിവ നിലകൊള്ളുന്ന 110സിസി സെഗ്മെന്റിലേക്ക് ഹീറോ എത്തിക്കുന്ന പുതിയ സ്കൂട്ടർ സെപ്തംബർ 29ന് ലോഞ്ച് ചെയ്യും.
110സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 7.8 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 8.5 എന്‍എം ആണ് ചക്രവീര്യം.

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ മോട്ടോകോര്‍പ് നിരവധി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. ഇവയിലൊന്നാണ് ഡ്യുയറ്റ്. ഇവ ഓരോന്നായി വിപണിയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹീറോ ഇപ്പോള്‍. നടപ്പുവര്‍ഷത്തില്‍ തന്നെ ഇവയില്‍ മിക്കവാറും ഉല്‍പന്നങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ആക്ടിവയുടെ അതേ സെഗ്മെന്റിലേക്കാണ് വരുന്നത് എന്നതിനാലും നിരവധി വാഹനനിർമാതാക്കൾ ഈ സെഗ്മെന്റിലുണ്ട് എന്നതിനാലും കടുത്ത മത്സരത്തെയാണ് ഡ്യുയറ്റ് നേരിടേണ്ടിവരിക. ഏറ്റവും ജനപ്രിയതയുള്ള ഈ സെഗ്മെന്റിൽ സജീവ സാന്നിധ്യമായിരിക്കേണ്ടത് ഹീറോയെ സംബന്ധിച്ചിടത്തോളം ഒരാവശ്യവുമാണ്.

47000 രൂപയുടെ ചുറ്റുപാടിലായിരിക്കും ഡ്യുയറ്റ് സ്കൂട്ടറിന്റെ വില കാണുക എന്നറിയുന്നു. സ്പോർടി ഡിസൈൻ ശൈലി ഇഷ്ടപ്പെടുന്ന യുവാക്കളെയായിരിക്കും ഹീറോ ഡ്യുയറ്റ് ലക്ഷ്യം വെക്കുക.
സെഗ്മെന്റിലില്ലാത്ത നിരവധി പുതു സന്നാഹങ്ങളോടെയായിരിക്കും ഈ സ്കൂട്ടർ വിപണി പിടിക്കുക. കോമ്പി ബ്രേക്ക് സിസ്റ്റമായിരിക്കും വാഹനത്തിൽ ചേർക്കുക. ട്യുബ്‌ലെസ്സ് ടയറുകളും വാഹനത്തിൽ നൽകും.


Click it and Unblock the Notifications








