ഹീറോ മോട്ടോകോർപിന്റെ ആകാശം വിശാലമാകുന്നു

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമാതാവായ ഹീറോ മോട്ടോകോർപിന് അന്തർദ്ദേശീയ താൽപര്യങ്ങളുണ്ട്. ഈ താൽപര്യങ്ങളെ മുൻനിർത്തിയാണ് വിദേശ ബ്രാൻഡുകളുമായി സാങ്കേതിക സഖ്യത്തിനും മറ്റും ഹീറോ മുതിരുന്നത്. എന്തായാലും ഹീറോയുടെ ഈ ദേശാന്തരയാത്ര നടപ്പുവർഷം കൂടുതൽ വേഗത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മെക്സിക്കോ, അർജന്റീന, നൈജീരിയ എന്നിവിടങ്ങളിലേക്കാണ് ഹീറോ തങ്ങളുടെ ബൈക്കുകലുമായി കച്ചവടത്തിനു പോകുന്നത്. നൈജീരിയൻ പ്രവേശം നടപ്പ് സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ തന്നെ നടക്കും.

Hero MotoCorp To Enter Nigeria, Argentina and Mexico This Year 01

ആഫ്രിക്കയിലെ ഏറ്റവും വലിയ ടൂ വീലർ വിപണിയാണ് നൈജീരിയ. പലതുകൊണ്ടും ഇന്ത്യയുടേതിന് സമാനമായ സാഹചര്യങ്ങൾ ഇവിടെ വേരുപിടിക്കാൻ ഹീറോയെ സഹായിച്ചേക്കും. വർഷത്തിൽ 1.5 ദശലക്ഷം മോട്ടോർസൈക്കിളുകൾ നൈജീരിയയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.

മെക്സിക്കോയിലും അർജന്റീനയിലും സ്ഥിതി മോശമൊന്നുമല്ല. വർഷത്തിൽ അഞ്ച് ലക്ഷം ബൈക്കുകൾ വീതം ഇപ്പോൾ വിൽപന നടക്കുന്നുണ്ട്.

നിലിവിൽ 24 ലോകരാഷ്ട്രങ്ങളിൽ ഹീറോയുടെ സാന്നിധ്യമുണ്ട്. ആഫ്രിക്ക, മധ്യ, തെക്കൻ അമേരിക്കകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

Article Published On: Thursday, August 6, 2015, 17:04 [IST]
English summary
Hero MotoCorp To Enter Nigeria, Argentina and Mexico This Year.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X