രണ്ട് റൈഡിങ് മോഡില്‍ ഹീറോ എച്ച്എക്‌സ്250ആര്‍
ഹീറോ മോട്ടോകോര്‍പിന്റെ എച്ച്എക്‌സ്250ആര്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്ക് അവതരിപ്പിക്കപെട്ടത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ വാഹനം വിപണിയിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ഹീറോ.
നിലവില്‍ സെഗ്മെന്റില്‍ ആരും നല്‍കാത്ത സന്നാഹങ്ങളോടെയായിരിക്കും എച്ച്എക്‌സ്250ആര്‍ ബൈക്ക് വിപണി പിടിക്കുക. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ബൈക്കില്‍ രണ്ട് റൈഡിങ് മോഡ് നല്‍കാന്‍ ഹീറോയ്ക്ക് പദ്ധതിയുണ്ട്! കൂടുതല്‍ വായിക്കാം താഴെ.

ഇന്ത്യയിലെ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകളില്‍ ഇന്നുവരെ രണ്ട് റൈഡിങ് മോഡുമായി ഒരു ബൈക്ക് എത്തിച്ചേര്‍ന്നിട്ടില്ല. കടുത്ത മത്സരം നിലനില്‍ക്കുന്ന സെഗ്മെന്റിലേക്ക് ഞെട്ടിച്ചുകൊണ്ടു തന്നെ കടന്നുവരാനാണ് ഹീറോ പദ്ധതിയിട്ടിരിക്കുന്നത്. എച്ച്എക്‌സ്250ആറിനെ എല്ലാംകൊണ്ടും ലോകോത്തരമായ ഉല്‍പന്നമാക്കി മാറ്റാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട് ഹീറോ.

സ്‌പോര്‍ട്, സിറ്റി എന്നീ രണ്ട് മോഡുകളാണ് എച്ച്എക്‌സ്250ആറില്‍ നല്‍കുക. സ്‌പോര്‍ട്‌സ് ബൈക്ക് ശൈലിയിലുള്ള പ്രകടനശേഷി ആവശ്യമായ ഘട്ടങ്ങളില്‍ 'സ്‌പോര്‍ട്' മോഡ് തെരഞ്ഞെടുക്കാവുന്നതാണ്. നഗരങ്ങളിലെ ട്രാഫിക്കിന് യോജിച്ച റൈഡിങ് ശൈലിയിലേക്ക് മാറാം സിറ്റി മോഡ് തെരഞ്ഞെടുത്താല്‍.

ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചയുള്ള സെഗ്മെന്റുകളിലൊന്നാണ് 250സിസിയുടേത്. ഹോണ്ട സിബിആര്‍ 250ആര്‍, പള്‍സര്‍ ആര്‍എസ്200, കെടിഎം ആര്‍സി200 എന്നീ മോഡലുകളാണ് ഈ സെഗ്മെന്റില്‍ എതിരാളികളായിട്ടുള്ളത്. ഹ്യോസങ്ങിന്റെ ജിഡി 250ആര്‍, കാവസാക്കിയുടെ നിഞ്ജ 250 എസ്എല്‍ എന്നിവ വിപണിപ്രവേശത്തിന് തയ്യാറെടുക്കുകയാണ്.

എച്ച്എക്‌സ്250ആര്‍ എന്‍ജിന്‍
- എന്‍ജിന്‍: 249സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്
- കുതിരശക്തി: 31
- ചര്കവീര്യം (ടോര്‍ക്ക്): 26 എന്‍എം
- ഗിയര്‍ബോക്‌സ്: 6 സ്പീഡ്

രാജസ്ഥാനിലെ നീമ്രാനയില്‍ ഉല്‍പാദിപ്പിക്കുന്ന എച്ച്എക്‌സ്250ആര്‍ യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കും കയറ്റി അയയ്ക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എറിക് ബ്യുവെല്‍ റേസിങ്ങുമായി ചേര്‍ന്നാണ് ഹീറോ ഈക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്ക് നിര്‍മിച്ചെടുത്തിട്ടുള്ളത്.


Click it and Unblock the Notifications








