പുതിയ നിറങ്ങളില്‍ കൂടുതല്‍ കരുത്തോടെ പാഷന്‍ പ്രോ
പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നതിനൊപ്പം നിലവിലുള്ളവയെ പുതുക്കാനും ഹീറോ മോട്ടോകോര്‍പ് ശ്രദ്ധ വെക്കുന്നു. വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഹീറോ സജീവമാണ്. പുതിയ സാങ്കേതികതകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള പരിപാടികളിലാണ് ഹീറോയുടെ ശ്രദ്ധ.
ഇപ്പോള്‍ ഹീറോയുടെ പാഷന്‍ പ്രോ മോട്ടോര്‍സൈക്കിളിന് ഒരു അപ്‌ഡേഷന്‍ ലഭിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ അറിയാം.

പുതിയ നിറങ്ങള്‍ ചേര്‍ത്തതും എന്‍ജിന്‍ കരുത്ത് വര്‍ധിപ്പിച്ചതുമാണ് പാഷന്‍ പ്രോ മോട്ടോര്‍സൈക്കിളില്‍ ചെയ്തിട്ടുള്ള പ്രധാന കാര്യങ്ങള്‍.

എന്‍ജിനും മറ്റു വിവരങ്ങളും
97.2 സിസി ശേഷിയുള്ള എന്‍ജിനാണ് പാഷന്‍ പ്രോയുടെ പുതുക്കിയ പതിപ്പിലുള്ളത്. 8.24 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. ടോര്‍ക്ക്: 8.05 എന്‍എം. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

കാര്യമായ ഡിസൈന്‍ മാറ്റങ്ങളൊന്നും വാഹനത്തില്‍ വരുത്താന്‍ ഹീറോ ശ്രമിച്ചിട്ടില്ല. ബേസ് പതിപ്പ് അടക്കമുള്ളവയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിട്ടുള്ളതാണ് മറ്റൊരു പ്രധാന വിശേഷം.

സ്‌മോക്ക്ഡ് ടെയ്ല്‍ ലൈറ്റുകളാണ് പാഷന്‍ പ്രോയില്‍ ഇപ്പോഴുള്ളത്. സൈലന്‍സര്‍ ഗാര്‍ഡിന്റെ നീളം കൂട്ടിയിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ വര്‍ണപദ്ധതിയാണ് ബൈക്കിന് നല്‍കുന്നത്.

മിററുകള്‍ ബോഡി നിറത്തില്‍ തന്നെ വരുന്നതാണ് മറ്റൊരു വിശേഷം. വാഹനത്തിന്റെ മുന്‍വശത്തിന്റെ ഉയരം അല്‍പം കൂട്ടിയിട്ടുണ്ട്.

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)
- പാഷന്‍ പ്രോ കിക്ക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് - 47,650
- പാഷന്‍ പ്രോ കിക്ക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് - 48,700
- പാഷന്‍ പ്രോ സെല്‍ഫ് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് - 50,600
- പാഷന്‍ പ്രോ സെല്‍ഫ് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് - 49,650
- പാഷന്‍ പ്രോ സെല്‍ഫ് സ്റ്റാര്‍ട്ട് ഡിസ്‌ക് ബ്രേക്ക് - 52,500
- ബ്രൗണ്‍
- സ്‌പോര്‍ട്‌സ് റെഡ്
- ഫോഴ്‌സ് സില്‍വര്‍ വിത് ബ്ലൂ
- ഫോഴ്‌സ് സില്‍വര്‍ വിത് റെഡ്
- ബ്രോണ്‍സ് യെല്ലോ മെറ്റാലിക്
- ബ്ലാക്ക് വിത് ഹെവി ഗ്രേ
- ബ്ലാക് വിത് ഫ്രോസ്റ്റ് ബ്ലൂ
- ബ്ലാക് വിത് സ്‌പോര്‍ട്‌സ് റെഡ്

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

നിറങ്ങള്‍



Click it and Unblock the Notifications








