ഹോണ്ട ആക്ടിവ വീണ്ടും വിൽപനയിൽ ഒന്നാമത്
ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം മാസവും ഹോണ്ട ആക്ടിവ ഒന്നാം സ്ഥാനത്തെത്തി. ജൂലൈ മാസം മുതലാണ് ആക്ടിവ ഈ ആധിപത്യം തുടങ്ങിവെച്ചത്.
സിയാം പുറത്തുവിട്ട വിൽപനാ കണക്കുകളിലാണ് ഈ ഈ വിവരമുള്ളത്. അതെസമയം, കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിൽ നേടിയ വിൽപനയെക്കാൾ 3 ശതമാനം കുറവ് വിൽപനയാണ് ഈ വർഷത്തെ ഓഗസ്റ്റ് മാസത്തിൽ ആക്ടിവയ്ക്കുണ്ടായിട്ടുള്ളത്.

വിൽപനയിൽ രണ്ടാമത് വരുന്ന സ്പ്ലെൻഡർ മോഡലിനെ അപേക്ഷിച്ച് 35,000 യൂണിറ്റ് അധിക വിൽപനയുണ്ട് ആക്ടിവയ്ക്ക്.
ഓഗസ്റ്റ് മാസത്തിലെ വിൽപനാ കണക്കുകൾ പരിശോധിച്ചാൽ ഇരുചക്രവീഹനവിപണിയിൽ പൊതുവിൽ മാന്ദ്യം നിലനിൽക്കുന്നതായി കാണാൻ കഴിയും. പ്രമുഖ കമ്പനികൾ പലതിന്റെയും വിൽപന താഴോട്ടാണ്.


Click it and Unblock the Notifications








