1 കോടി ആക്ടിവ സ്കൂട്ടറുകൾ ഇന്ത്യൻ നിരത്തുകളിൽ!
രാജ്യത്തെ ഏറ്റവുമധികം വിൽക്കുന്ന സ്കൂട്ടർ മോഡലാണ് ഹോണ്ട ആക്ടിവ. ഏറ്റവുമധികം വിൽക്കപ്പെടുന്ന ടൂ വീലർ മോഡലുകളുടെ കണക്കെടുത്താൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്നിൽ വരുന്ന ഏക സ്കൂട്ടറും ആക്ടിവയാണ്. ഹീറോയെ വിട്ട് ഇന്ത്യയുടെ വിപണിയിലേക്ക് നേരിട്ട് കടന്നപ്പോൾ പിടിവള്ളിയായി ആകെയുണ്ടായിരുന്നത് ആക്ടിവയുടെ അതറുന്ന വിൽപനയായിരുന്നു.
നാഴികക്കല്ല് എന്ന് ആത്മാർത്ഥമായി വിളിക്കാവുന്ന ഒരു ഘട്ടത്തിലെത്തി നിൽക്കുകയാണ് ഹോണ്ട ആക്ടിവയുടെ വിൽപന. ഇന്ത്യൻ വിപണിയിൽ 1 കോടി ആക്ടിവകൾ വിറ്റഴിച്ചതിന്റെ ആഘോഷങ്ങളിലാണ്

ആക്ടിവ സ്കൂട്ടർ ഇന്ത്യയിലെത്തുന്നത് 2001ലാണ്. പത്തുപതിന്നാല് കൊല്ലം കൊണ്ടാണ് 1 കോടി വിൽപനയെന്ന വൻനേട്ടം ആക്ടിവ സ്വന്തമാക്കിയത്.
ഇന്ത്യയിൽ വിൽപനയിൽ ഒന്നാമതെത്തിയ ഏക ഓട്ടോമാറ്റിക് സ്കൂട്ടറാണ് ആക്ടിവ. മാസത്തിൽ 2.5 ലക്ഷം ആക്ടിവ സ്കൂട്ടറുകൾ വരെ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്.
ആക്ടിവയുടെ വിവിധ വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്. ആക്ടിവ ഐ, ആക്ടിവ 3ജി, ആക്ടിവ 125 എന്നിവയാണിവ.


Click it and Unblock the Notifications








