ഹോണ്ട ആക്ടിവ 5 മാസം കൊണ്ട് 10 ലക്ഷം വിറ്റു
ഹോണ്ട ആക്ടിവ സ്കൂട്ടറിന് വിൽപനയിൽ ചരിത്രനേട്ടം. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 10 ലക്ഷം ആക്ടിവ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടത്.
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ മോഡലാണ് ഹോണ്ട ആക്ടിവ. നിലവിൽ സ്കൂട്ടർ സെഗ്മെന്റിന്റെ 51 ശതമാനം വിപണിവിഹിതവും കൈയടക്കി വെച്ചിരിക്കുുന്നത് ആക്ടിവയാണ്.

ആക്ടിവ സ്കൂട്ടർ ഇന്ത്യയിലെത്തുന്നത് 2001ലാണ്. പത്തുപതിന്നാല് കൊല്ലം കൊണ്ട് ഇന്ത്യയിൽ 1 കോടി വിൽപനയെന്ന വൻനേട്ടം ആക്ടിവ സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവുമധികം വിൽക്കപ്പെടുന്ന ടൂ വീലർ മോഡലുകളുടെ കണക്കെടുത്താൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്നിൽ വരുന്ന ഏക സ്കൂട്ടറും ആക്ടിവയാണ്. ഹീറോയെ വിട്ട് ഇന്ത്യയുടെ വിപണിയിലേക്ക് നേരിട്ട് കടന്നപ്പോൾ ഹോണ്ടയ്ക്ക് പിടിവള്ളിയായി ആകെയുണ്ടായിരുന്നത് ആക്ടിവയുടെ അതറുന്ന വിൽപനയായിരുന്നു.


Click it and Unblock the Notifications








