ഹോണ്ട സിബി ഹോർനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

By Santheep

ഹോണ്ട സിബി ഹോർനെറ്റ് 160ആർ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപെട്ടു. രാജ്യത്തെ എട്ട് നഗരങ്ങളിലായി നടത്തുന്ന റെവ്ഫെസ്റ്റിലാണ് ഈ വാഹനം അവതരിപ്പിച്ചത്. വിപണിയിലേക്ക് അധികം താമസിക്കാതെ വാഹനം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ട ഹോർനെറ്റിന്റെ ചിത്രങ്ങൾ കാണാം താഴെ താളുകളിൽ.

ഹോണ്ട സിബി ഹോർനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

‌ഇന്ത്യൻ‌ വിപണിയിൽ സുസൂക്കി ജിക്സർ 150, യമഹ എഫ്‌സെഡ്, പൾസർ എഎസ് 150, ഹീറോ എക്സ്ട്രീം എന്നീ വാഹനങ്ങൾക്ക് എതിരാളിയായിരിക്കും ഹോണ്ട ഹോർനെറ്റ്.

ഹോണ്ട സിബി ഹോർനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റാണിത്. പ്രകടനക്ഷമതയും ഇന്ധനക്ഷമതയും ഒരുപോലെ മത്സരഘടകങ്ങളാണ്. ഇത് സ്ഥിതിഗതികൾ സങ്കാർണമാക്കുകയും എൻജിനീയർമാർക്ക് തലവേദന നൽകുകയും ചെയ്യുന്നു.

ഹോണ്ട സിബി ഹോർനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

90,000 രൂപയ്ക്കു താഴെയായിരിക്കും ഹോണ്ട ഹോർനെറ്റിന്റെ വില എന്നു പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ മോശം വിൽപനയുള്ള ഹോണ്ട ട്രിഗറിനു പകരമായാണ് ഹോർനെറ്റ് വിപണിയിലെത്തുന്നത്.

ഹോണ്ട സിബി ഹോർനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

160സിസി ശേഷിയുള്ള ഒരു എയർകൂൽഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് ഹോർനെറ്റിലുള്ളത്.

ഹോണ്ട സിബി ഹോർനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

14.5 കുതിരശക്തിയും 14 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ഒരു 5 സ്പീഡ് ഗിയർബോക്സാണ് എൻജിനോടു ചേർക്കുക.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle #auto news
English summary
Honda CB Hornet 160 R Showcased: Specs, Features.
Story first published: Tuesday, August 4, 2015, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X