ഹോണ്ട സിബി ഹോണ്ടനെറ്റ് 160 ആർ ഒക്ടോബറിൽ
ഹോണ്ട സിബി ഹോർനെറ്റ് മോഡലിന്റെ 160 ആർ മോഡലിന്റെ ലോഞ്ച് ഒക്ടോബർ അവസാനം നടക്കും. വിൽപനയില്ലാത്ത സിബി ട്രിഗറിന് പകരക്കാരനായാണ് ഈ മോഡൽ വിപണി പിടിക്കുന്നത്.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാണ് സിബി ഹോർനെറ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. വിപണിയിൽ സുസൂക്കി ജിക്സർ 150, യമഹ എഫ്‌സെഡ്, പൾസർ എഎസ് 150, ഹീറോ എക്സ്ട്രീം എന്നീ വാഹനങ്ങൾക്ക് എതിരാളിയായിരിക്കും ഹോണ്ട ഹോർനെറ്റ്.

കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റാണിത്. പ്രകടനക്ഷമതയും ഇന്ധനക്ഷമതയും ഒരുപോലെ മത്സരഘടകങ്ങളാണ്.
90,000 രൂപയ്ക്കു താഴെയായിരിക്കും ഹോണ്ട ഹോർനെറ്റിന്റെ വില എന്നു പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ മോശം വിൽപനയുള്ള ഹോണ്ട ട്രിഗറിനു പകരമായാണ് ഹോർനെറ്റ് വിപണിയിലെത്തുന്നത്.

160സിസി ശേഷിയുള്ള ഒരു എയർകൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് ഹോർനെറ്റിലുള്ളത്. 14.5 കുതിരശക്തിയും 14 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ഒരു 5 സ്പീഡ് ഗിയർബോക്സാണ് എൻജിനോടു ചേർക്കുക.


Click it and Unblock the Notifications