ഹോണ്ട സിബി ഹോർനെറ്റ് 160ആർ ലോഞ്ച് ഡിസംബറിൽ
ഹോണ്ട കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഇന്ത്യൻ വിപണിയിലവതരിപ്പിച്ച സിബി ഹോർനെറ്റ് 160ആർ ബൈക്കിന്റെ ലോഞ്ച് തിയ്യതി വെളിപ്പെട്ടു. ഡിസംബർ 10നാണ് ഈ വാഹനം വിപണി പിടിക്കുക.
സുസൂക്കി ജിക്സർ, യമഹ എഫ്‌സെഡ്, പൾസർ എഎസ് 150, ഹീറോ എക്സ്ട്രീം എന്നീ മോഡലുകളാണ് ഈ വാഹനത്തിന്റെ എതിരാളികളായി വിപണിയിലുള്ളത്. 162.7സിസി ശേഷിയുള്ള എൻജിൻ ഘടിപ്പിച്ച് ഹോർനെറ്റ് എത്തുന്നു.

90,000 രൂപയ്ക്കു താഴെയായിരിക്കും ഹോണ്ട ഹോർനെറ്റിന്റെ വില എന്നു പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ മോശം വിൽപനയുള്ള ഹോണ്ട ട്രിഗറിനു പകരമായാണ് ഹോർനെറ്റ് വിപണിയിലെത്തുന്നത്.
14.5 കുതിരശക്തിയും 14 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ഒരു 5 സ്പീഡ് ഗിയർബോക്സാണ് എൻജിനോടു ചേർക്കുക.


Click it and Unblock the Notifications