പുതിയ ഹോണ്ട സിബി ഹോർനെറ്റ് 160 ആർ - ബുക്കിംഗ് വിവരങ്ങളും സ്പെസിഫിക്കേഷനുകളും

By Praseetha

പുതിയ ഹോണ്ട സിബി ഹോർനെറ്റ് 160 ആർ കരുത്തുറ്റ മസിലൻ ശരീരഭംഗിയോട് കൂടിയുള്ളതാണ്. ഈ ആകാരഭംഗി ആങ്കുലാർ ഹെഡ് ലാമ്പിലും ഫ്യുവൽ ടാങ്കിലും കാണാവുന്നതാണ്. പിൻവശത്തെ എക്സ് ഷേപ്പിലുള്ള എൽഇഡി ടെയിൽ ലാമ്പ് ഈ വാഹനത്തിന് വേറിട്ട ഒരു ലുക്ക് കൊടുക്കുന്നു. 5 സ്പോക്ക് അലോയി വീലുകൾ, സിൽവർ ഫിനിഷിങ് ഉള്ള കോംപാക്ട് മഫ്‍‌ലർ എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ.

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

14.76എൻഎം ടോർക്കും 15.6 കുതിരശക്തിയും ഉൽപാദിപ്പിക്കുന്ന എയർ കൂൾഡ് 162.7സിസി സിംഗിൾ സിലിണ്ടർ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഭാരത് സ്റ്റേജ് IV എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് ഇതിന്റെ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. 5 സ്പീഡ് ഗിയർ ബോക്സ് വഴിയാണ് പവർ മുൻവശങ്ങളിലെ വീലുകളിലെത്തുന്നത്.

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

മറ്റുള്ള സ്റ്റാൻന്റേഡ് ബൈക്കുകൾക്ക് മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്കുള്ളപ്പോൾ ഹോണ്ട, കോംപി ബ്രേക്ക് സിസ്റ്റത്തിനൊപ്പം രണ്ട് പെറ്റൽ ഡിസ്ക്കുകളാണ് ഈ വേരിയന്റിന് നൽകിയിരിക്കുന്നത്. ഈ വാഹനത്തിന്റെ സ്റ്റബിലിറ്റി ഉയർത്താനായി 1,345 എംഎം വീൽബേസാണ് നൽകിയിത്. മുന്‍വശത്തായി 140എംഎം വീതിയുള്ള ടയറുകൾ കൊടുത്തിരിക്കുന്നു.

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

സിബി ഹോർനെറ്റ് 160 ആർ സ്റ്റാൻന്റേഡ് വേർഷന്റെ വില 79,900 രൂപയാണ് (എക്സ് ഷോറും, ദില്ലി) കോംപി ബ്രേക്ക് ഉൾപ്പെടുത്തിയിട്ടുള്ള വേരിയന്റിന്റെ വില 84,400 രൂപയാണ് (എക്സ് ഷോറും, ദില്ലി).

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

സോഷ്യൽ മീഡിയയിൽ അധിക നേരം ചിലവഴിക്കുന്ന യങ് പ്രൊഫഷനുകളുടേയും സ്റ്റുഡന്റുകളുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ സിബി ഹോർനെറ്റ് 160ന് മാത്രമായി ഹോണ്ട ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്ളിക്കേഷനിറക്കിയിട്ടുണ്ട്. ഹോണ്ടയുടെ പുതിയ ബൈക്കുകളെ കുറിച്ചുള്ള വിവരങ്ങൾ ഈ ആപ്പിലടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പ് വഴി നിങ്ങൾക്ക് ബൈക്ക് വെറും 5,000 രൂപയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഹോണ്ട ഇതാദ്യമായാണ് ആപ്പ് വഴി ബൈക്കുകളുടെ ബുക്കിംഗ് നടത്തുന്നത്.

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

ഫേസ്ബുക്കോ, ഗൂഗിൾ എക്കൗണ്ടോ ഉപയോഗിച്ച് യൂസേഴ്സിന് ആപ്പിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്ത് കഴിഞ്ഞാൽആപ്പിന്റെ ഹോം പേജിലേക്കായിരിക്കും ചെല്ലുക, അവിടെ നിങ്ങൾക്ക് പവർ ഔട്ട്പുട്ട്, മൈലേജ് അടക്കമുള്ള ബൈക്ക് സംബന്ധമായ എല്ലാ വിവരങ്ങളും ലഭിക്കും.

ഗ്യാലറി ക്ളിക്ക് ചെയ്യുമ്പോൾ എക്സ് ഷേപ്പിലുള്ള എൽഇഡി ടെയിൽ ലാമ്പ് അടക്കമുള്ള സിബി ഹോർനെറ്റ് 160 ആറിന്റെ ഡിസൈൻ കാണാൻ സാധിക്കും. ബൈക്കിന്റെ എല്ലാ വശങ്ങളും സൂം ചെയ്ത് 360 ഡിഗ്രിയിൽ കാണാവുന്നതാണ്. ഫീൽ ദി ബൈക്ക് എന്ന മെനുവിൽ ചെന്നാൽ എൻജിൻ സ്ടാർട്ട് ചെയ്യുമ്പോഴുള്ള ശബ്ദവും സ്പീഡിൽ ഓടുമ്പോഴുള്ള ശബ്ദവും സ്ക്രീനിലുള്ള ബട്ടനുകളിൽ അമർത്തിയാൽ കേൾക്കാൻ സാധിക്കും. ഹോണ്‍ സൗണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

സിബി ഹോർനെറ്റ് 160 ആറിനെ മറ്റ് ബോക്കുകളുമായി താരതമ്യം ചെയ്യാൻ വേണ്ടി ഇതിൽ കംപാരിസൻ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺ റോഡ് പ്രൈസും സിറ്റിക്കുള്ളിലെ ഡീലർമാരുടെ ലിസ്റ്റും വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നൽകിയിട്ടുണ്ട്.

മുഴുവൻ സമയവും സ്മാർട്ട് ഫോണില്‍ ചിലവിടുന്ന ചെറുപ്പക്കാരുടെ ശ്രദ്ധപിടിച്ച് പറ്റാനുള്ള ഒരു മാര്‍ഗമാണ് ഈ ആപ്പ്. പുതുതായി വാഹനം വാങ്ങിക്കാൻ താൽപര്യപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഹോണ്ട ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പിന് നല്ല റെസ്പോൺസാണ് ലഭിച്ചിരിക്കുന്നത്. 35,000ന് അടുത്ത് ഡൗൺലോഡുകൾ ചെയ്യപ്പെട്ടിട്ടുണ്ട് അതിനാൽ ഹോണ്ട ആപ്പ് വഴിയുള്ള ബുക്കിംഗ് രണ്ട് മടങ്ങ് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. ഇത് ഇന്ത്യയിലെ 53 സിറ്റികളിൽ ഇത് എത്തിക്കും.

ഹോണ്ട സിബി ഹോർനെറ്റ് 160 ആർ

ബുക്കിംഗ് ചെയ്യാനുള്ള ഹോണ്ടയുടെ ഈ ആപ്പ് രാജ്യത്തെങ്ങും ഇല്ലാത്തതും ന്യൂ ജനറേഷൻ ആളുകളുമായി കൂടി യോജിക്കാൻ മറ്റുള്ള വാഹന നിർമ്മാതാക്കൾ ട്രൈ ചെയ്യേണ്ട ആപ്പാണിത് . ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക, കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ളിക്ക് ചെയ്യുക

More from DriveSpark

Article Published On: Tuesday, December 29, 2015, 17:58 [IST]
English summary
New Honda CB Hornet 160R - Specifications And Booking Details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X