ഹോണ്ട സിബി ഷൈൻ പരിഷ്കരിച്ചു
പുതിയ നിറങ്ങളും ഡികാലുകളും ചേർത്ത് ഹോണ്ട സിബി ഷൈൻ മോഡൽ പരിഷ്കരിച്ചെടുത്തു. സാങ്കേതികമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൗന്ദര്യപരമായ മാറ്റങ്ങൾ മാത്രമേയുള്ളൂ.
പുതുക്കിയ വിലകൾ (ദില്ലി ഷോറൂം)
- സിബി ഷൈൻ (സെൽഫ് സ്റ്റാർട്ട്, ഡ്രം ബ്രേക്കുകൾ) - 55,559
- സിബി ഷൈൻ (സെൽഫ് സ്റ്റാർട്ട്, ഡിസ്ക് ബ്രേക്കുകൾ) - 57,885
- സിബി ഷൈൻ (സെൽഫ് സ്റ്റാർട്ട്, ഡിസ്ക് ബ്രേക്കുകൾ) - 60,808
പുതിയ നിറങ്ങൾ
- ഇംപീരിയൽ റെഡ് മെറ്റാലിക്
- മാപിൾ ബ്രൗൺ മെറ്റാലിക്
- ജെനി ഗ്രേ മെറ്റാലിക്
- ബ്ലാക്ക്
ഷൈൻ മോഡലുകളിലെല്ലാം പുതുക്കിയ ഡികാലുകൾ ചേർത്തിട്ടുണ്ട്. 125സിസി ശേഷിയുള്ള എൻജിനാണ് ഈ ബൈക്കിലുള്ളത്. ഈ സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ 11 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 10 എൻഎം ആണ് ചക്രവീര്യം. ഇതോടൊപ്പം ഒരു 4 സ്പീഡ് ഗിയർബോക്സ് ചേർത്തിട്ടുണ്ട്.



Click it and Unblock the Notifications








