നിഞ്ജയ്ക്കും ടിഎന്‍ടി 600ഐക്കുമെതിരെ ഹോണ്ട സിബിആര്‍ 650എഫ്

കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ച സിബിആര്‍ 650എഫ് മോഡല്‍ ഇന്ത്യയില്‍ വാഹനപ്രേമികളെ ദൃതംഗപുളകിതരാക്കിയിരുന്നു. ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശം എന്നായിരിക്കുമെന്ന് ഇവര്‍ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന വിവരം ഹോണ്ടയ്ക്കും അറിവുള്ളതാണ്. ഓണ്‍ലൈന്‍ ചര്‍ച്ചാഫോറങ്ങളില്‍ പലതിലും ഇവന്‍ ഒരു വന്‍ ചര്‍ച്ചാവിഷയമാണ്.

ഈ വാഹനത്തിന്റെ ലോഞ്ച് അടുത്തു എന്നാണ് വിശ്വസനീയമായ ചില സോഴ്‌സുകളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചിക്കുന്നു താഴെ.

ഹോണ്ട സിബിആര്‍ 650എഫ്

ഇക്കഴിഞ്ഞ ആഴ്ചകളില്‍ സിബിആര്‍ 650എഫ് മോഡലിനെ പലയിടങ്ങളില്‍ വെച്ച് ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തുകയുണ്ടായി. ഉല്‍പാദനത്തിന് തയ്യാറായ മോഡലാണ് നിരത്തുകളില്‍ കണ്ടതെന്ന് ഓട്ടോ പപ്പരാസികള്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത് ജൂലൈ മാസത്തില്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സിബിആര്‍ 650എഫ് ലോഞ്ച് ചെയ്യുമെന്നാണ്.

ഹോണ്ട സിബിആര്‍ 650എഫ്

വിദേശത്തുനിന്ന് സിബിആര്‍ 650എഫിന്റെ ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യാനാണ് ഹോണ്ടയുടെ പരിപാടി. വളരെക്കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഈ ബൈക്കിനു വേണ്ട് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹോണ്ട സോഴ്‌സ് ചെയ്യുന്നുള്ളൂ എന്നാണറിവ്. ഇത് വാഹനത്തിന്റെ വിലയില്‍ പ്രതിഫലിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

ഹോണ്ട സിബിആര്‍ 650എഫ്

ഏഴ് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില എന്നൂഹിക്കാവുന്നതാണ്. സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വില അല്‍പം കൂടുതലാണ്.

ഹോണ്ട സിബിആര്‍ 650എഫ്

എന്നിരിക്കിലും ഹോണ്ട നല്ല ആത്മവിശ്വാസത്തിലാണ്. വാഹനത്തിന് ഇതിനകം തന്നെ ഒരു കള്‍ട്ട് ഫോളോവേഴ്‌സ് രൂപപ്പെട്ടിട്ടുണ്ട്. ഇവരുടെ പിന്തുണ മാത്രമാണ് തുടക്കത്തില്‍ ഹോണ്ട പ്രതീക്ഷിക്കുക. ഭാവിയില്‍ വാഹനത്തിന്റെ നിര്‍മാണത്തിന് കൂടുതല്‍ പ്രാദേശിക സഹായം നേടാനും കമ്പനിക്ക് പരിപാടിയുണ്ടാകും.

ചിത്രം: കാവസാക്കി നിഞ്ജ 650

ചിത്രം: കാവസാക്കി നിഞ്ജ 650

കാവസാക്കി നിഞ്ജ 650, ബെനെല്ലി ടിഎന്‍ടി 600ഐ എന്നീ വാഹനങ്ങളാണ് ഹോണ്ട സിബിആര്‍ 650എഫിന് എതിരാളികളായി വിപണിയിലുള്ളത്. ഹോണ്ട, ഇവരുമായുള്ള മത്സരത്തില്‍ വിലയിലെ മത്സരക്ഷമത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ചിത്രം: ബെനെല്ലി ടിഎന്‍ടി 600ഐ

ചിത്രം: ബെനെല്ലി ടിഎന്‍ടി 600ഐ

649സിസി ശേഷിയുള്ള ഒരു ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് സിബിആര്‍ 650എഫില്‍ ഉള്ളത്. 85.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ വാഹനം. ടോര്‍ക്ക് 63 എന്‍എം. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തോടു ചേര്‍ത്തിട്ടുള്ളത്.

More from DriveSpark

Article Published On: Thursday, June 18, 2015, 17:12 [IST]
English summary
Honda CBR 650F Most Likely To Be Launched During July In India.
കൂടുതല്‍... #honda #ഹോണ്ട
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X