ഹോണ്ട സിബിആര്‍650എഫ് ജൂലൈയില്‍ വിപണിയിലെത്തും

By Santheep

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് ഹോണ്ടയുടെ സിബിആര്‍650എഫ് ബൈക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള സഞ്ചാരത്തിലാണ്. വന്‍തോതിലുള്ള പ്രതീക്ഷകളാണ് ഈ ബൈക്കിനെ ചുറ്റിപ്പറ്റി വളര്‍ന്നിട്ടുള്ളത്.

വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിന്റെ പ്രശ്‌നം വില വന്‍തോതില്‍ ഉയരുമെന്നതാണ്. ഈ പ്രശ്‌നം മറികടക്കാന്‍ ഇന്ത്യയില്‍ സിബിആര്‍650എഫ് അസംബ്ലിംങ് നടത്താനാണ് കമ്പനിയുടെ തീരുമാനം.

Honda CBR650F To Be Locally Assembled and Launched In July, 2015

649സിസി ശേഷിയുള്ള എന്‍ജിനാണ് സിബിആര്‍650എഫില്‍ ഘടിപ്പിച്ചിട്ടുള്ളത്. 85.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 63 എന്‍എം ആണ് ചക്രവീര്യം. എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സ്.

ഇന്ത്യന്‍ വിപണിയില്‍ ഏഴ് പുതിയ ഹോണ്ട ബൈക്കുകള്‍ കൂടി എത്താനിരിക്കുകയാണ്. ജൂലൈ മാസത്തിലായിരിക്കും സിബിആര്‍650എഫ് ബൈക്കിന്റെ വിപണിപ്രവേശം. 7 ലക്ഷത്തിനും 8 ലക്ഷത്തിനുമിടയില്‍ വില കാണുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
Honda CBR650F To Be Locally Assembled and Launched In July, 2015.
Story first published: Monday, February 9, 2015, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X