ഹോണ്ടയുടെ ഉല്‍പാദനം 2016ാമാണ്ടോടെ വര്‍ധിപ്പിക്കും
മോട്ടോര്‍സൈക്കിള്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഹോണ്ടയുടെ തീരുമാനം. ഹോണ്ട നിര്‍മിക്കുന്ന പുതിയ പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
2016ാമാണ്ടോടെ പുതിയ പ്ലാന്റിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലാണ് പ്ലാന്റ് പണി നടക്കുന്നത്.

നിലവിലുള്ള മൂന്ന് പ്ലാന്റുകളിലായി 4.6 ദശലക്ഷം യൂണിറ്റ് ഉല്‍പാദനം നടക്കുന്നുണ്ട് വര്‍ഷത്തില്‍. പുതിയ പ്ലാന്റിന് 1.2 ദശലക്ഷം വാഹനങ്ങള്‍ നിര്‍മിച്ചിറക്കാനുള്ള ശേഷിയുണ്ടായിരിക്കും.
ജനുവരി മാസത്തിലെ വില്‍പനാക്കണക്കുകള്‍ പ്രകാരം 28.4 ശതമാനം വിപണിവിഹിതമുണ്ട് ഹോണ്ടയ്ക്ക് ഇന്ത്യന്‍ വിപണിയില്‍. സ്‌കൂട്ടര്‍ വിഭാഗം മാത്രം കണക്കിലെടുത്താല്‍ ഹോണ്ടയുടെ വിപണിവിഹിതം 55 ശതമാനമാണ്.


Click it and Unblock the Notifications








