ഹോണ്ട 4 മാസത്തിനുള്ളിൽ 4 ടൂ വീലറുകൾ നിരത്തിലെത്തിക്കും!

Written By:

വിപണിയിൽ കൂടുതൽ കരുത്തോടെ മുമ്പോട്ടു നീങ്ങാനാണ് ഹോണ്ടയുടെ തീരുമാനം. കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതലുൽപന്നങ്ങൾ നിരത്തിലിറക്കുക എന്ന തന്ത്രവും ഹോണ്ട പയറ്റുന്നു. അടുത്ത നാലു മാസത്തിലുള്ളിൽ നാല് പുതിയ ടൂ വീലർ മോഡലുകൾ വിപണിയിലെത്തിക്കാൻ ഹോണ്ട ആലോചിക്കുന്നുണ്ട്.

അതെസമയം ഈ മോഡലുകൾ ഏതെല്ലാമാണെന്നതിനെക്കുറിച്ച് വ്യക്തതയൊന്നും വന്നിട്ടില്ല. നാല് മോഡലുകൾ വരുന്നുണ്ട് എന്ന കാര്യത്തിൽ മാത്രമേ ഹോണ്ടയിൽ നിന്നും സ്ഥിരീകരണം വന്നിട്ടുള്ളൂ.

ഹോണ്ട

നടപ്പ് ഉൽസവ സീസൺ ലക്ഷ്യമാക്കി ഈ നാല് മോഡലുകളിൽ ചിലത് എത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഈ വർഷത്തിൽ അഞ്ച് ശതമാനംകണ്ട് വളർച്ചാനിരക്ക് കണ്ടെത്തണമെന്ന് കമ്പനി ആലോചിക്കുന്നു.

ഈയിടെയാണ് സിബിആർ650, ലിവോ എന്നീ മോഡലുകൾ ഹോണ്ടയിൽ നിന്നും വിപണിയിലെത്തിയത്. ഇന്ത്യയുടെ സ്കൂട്ടർ വിപണിയിൽ ഒന്നാംസ്ഥാനം കൈയടക്കി വെച്ചിരിക്കുന്നത് ഹോണ്ടയാണ്.

കൂടുതല്‍... #auto news #honda two wheelers
English summary
Honda To Launch Four Two-Wheelers In The Next 4 Months.
Story first published: Thursday, September 3, 2015, 17:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark