ഹോണ്ട ഒറ്റദിവസം 2 ലക്ഷം വാഹനം വിറ്റു!!

Written By:

ഹോണ്ട മോട്ടോർസൈക്കിൾസ് ഒറ്റദിവസം 2 ലക്ഷം ഇരുചക്രവാഹനം വിറ്റഴിച്ചു. ഉത്സവസീസണിൽ പൊതുവിൽ വിൽപന വർധിക്കാറുണ്ട്. ഇത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയതാണ് ഹോണ്ടയുടെ ഈ നേട്ടത്തിനു കാരണം.

ദീപാവലി തുടങ്ങിയ ഉത്സവങ്ങളുടെ സമയത്താണ് ഇന്ത്യയിൽ ഏറ്റവുമധികം വാഹനങ്ങൾ വിറ്റഴിക്കപ്പെടാറുള്ളത്. ഈ കാലയളവിൽ വാഹനം വാങ്ങുന്നത് ഐശ്വര്യമുണ്ടാക്കുമെന്ന് ഹിന്ദുക്കൾക്കിടയിൽ വിശ്വാസമുണ്ട്.

ഹോണ്ട

നവംബർ 9നായിരുന്നു ഈ റെക്കോഡ് വിൽപന. വിൽപന കൂടുതലുണ്ടാകുമെന്നത് പ്രതീക്ഷിച്ച് രാജ്യത്തെമ്പാടുമുള്ള ഹോണ്ട ഷോറൂമുകൾ 5 മണിക്കുതന്നെ തുറന്നിരുന്നു. വൈകീട്ട് അഞ്ചുമണിയായപ്പോഴേക്ക് പല വാഹന മോഡലുകളുടെയും സ്റ്റോക്ക് തീർന്നു ചില ഡീലർഷിപ്പുകളിൽ.

രാത്രി 11 മണിക്കും ചില ഡീലർഷിപ്പുകളിൽ വൻ തിരക്കനുഭവപ്പെട്ടു.

കൂടുതല്‍... #ഹോണ്ട #auto news
English summary
Honda Motorcycle Sells Over 2 Lakh Vehicles In A Single Day.
Story first published: Tuesday, November 17, 2015, 17:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark