ഹീറോയെ വെല്ലാന്‍ ഹോണ്ട ഇഎസ്പി സാങ്കേതികത ചേര്‍ക്കുന്നു

Posted By: Super Admin

ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടിന് ഉണ്ടെന്ന് പറയപ്പെടുന്ന നൂറിലധികം കിലോമീറ്റര്‍ മൈലേജ് കള്ളമാണെന്ന സൂചനയുമായി ഹോണ്ട പ്രസ്താവനയിറക്കിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. വിപണിയിലെ മത്സരം എത്ര കടുത്തതാണ് എന്നു മനസ്സിലാക്കാന്‍ ഈ തര്‍ക്കങ്ങള്‍ തന്നെ ധാരാളമാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹീറോ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഹോണ്ട പുതിയ സന്നാഹങ്ങളുമായി എത്തുന്നു എന്നാണ്.

സിബി ഷൈന്‍ മോഡലില്‍ എന്‍ജിന്‍ സ്റ്റാര്‍ട് സ്റ്റോപ് ഇഎസ്പി സാങ്കേതികത ചേര്‍ത്തു കൊണ്ടാണ് ഹോണ്ട തങ്ങളുടെ കരു നീക്കിയിരിക്കുന്നത്. ഇതേ സംവിധാനം സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടിലും ചേര്‍ത്തിട്ടുണ്ട്.

ഇന്ധനക്ഷമതയില്‍ വലിയ വര്‍ധന കണ്ടെത്താന്‍ കഴിയുമെന്നതാണ് ഈ സാങ്കേതികതയുടെ മെച്ചം.

Honda Motorcycles To Get ESP Technology, Similar To Hero iSmart

കഴിഞ്ഞ ദിവസങ്ങളില്‍ ഹോണ്ട ഗുരുതരമായ ചില ആരോപണങ്ങളാണ് ഹീറോ ഐസ്മാര്‍ടിനെതിരെ ഉന്നയിച്ചത്. ഐസ്മാര്‍ടിലുപയോഗിക്കുന്ന എന്‍ജിന്‍ നിര്‍മിച്ചു നല്‍കിയത് ഹോണ്ടയാണ്. ഈ എന്‍ജിന് ഹീറോ അവകാശപ്പെടുന്നതു പോലെ 102.5 കിലോമീറ്റര്‍ മൈലേജ് പിടിക്കാന്‍ സാധിക്കില്ലെന്ന് ഹോണ്ട ചൂണ്ടിക്കാട്ടി.

എന്‍ജിന്‍ നിര്‍മാതാവു തന്നെ എതിര്‍പക്ഷത്തു വന്നതോടെ ഹീറോ പ്രതിരോധത്തിലായി. മറുവാദമായി ഹീറോ ഉന്നയിച്ചത് തങ്ങള്‍ സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണ്‍ ചേര്‍ത്തിട്ടുണ്ടെന്നും വാഹനത്തിന്റെ ഭാരം കുറച്ചിട്ടുണ്ടെന്നുമൊക്കെയാണ്.

ഹീറോയുടെ വാദത്തിനുള്ള ഒരു മറുപടി കൂടിയാണ് ഷൈനില്‍ സ്റ്റാര്‍ട് സ്റ്റോപ് ബട്ടണ്‍ ചേര്‍ക്കുന്നതിലൂടെ ഹോണ്ട നല്‍കാന്‍ ശ്രമിക്കുന്നത്.

കൂടുതല്‍... #honda motorcycles #auto news
English summary
Honda Motorcycles To Get ESP Technology, Similar To Hero iSmart.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark