ഹോണ്ടയ്ക്ക് 18 ശതമാനം വളര്‍ച്ച
കഴിഞ്ഞവര്‍ഷം ഒടുവിലത്തെ മാസത്തില്‍ ഹോണ്ട ഇന്ത്യ മികച്ച വില്‍പന കണ്ടെത്തി. 2013 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 18 ശതമാനം വില്‍പനാവളര്‍ച്ചയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.
ആകെ 3,48,737 ഇരുചക്രവാഹനങ്ങളാണ് ഹോണ്ട കഴിഞ്ഞവര്‍ഷം വിറ്റഴിച്ചത്. രണ്ടായിരത്തിപ്പതിമൂന്നില്‍ ഇത് 2,96,243 യൂണിറ്റായിരുന്നു.
കയറ്റുമതിയിലും കാര്യമായ വര്‍ധന കണ്ടെത്താന്‍ കമ്പനിക്കായിട്ടുണ്ട്. 2014 ഡിസംബറില്‍ 18,758 ഇരുചക്രവാഹനങ്ങള്‍ കയറ്റുമതി നടത്തി കമ്പനി. 2013 ഡിസംബര്‍ മാസത്തില്‍ ഇത് 13,559 യൂണിറ്റായിരുന്നു.

മോട്ടോര്‍സൈക്കിളുകളുടെ മാത്രം വില്‍പനയെടുത്താലും വളര്‍ച്ച ദൃശ്യമാണ്. 2,08,490 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്കായി. മുന്‍വര്‍ഷത്തില്‍ ഇത് 1,21,489 യൂണിറ്റായിരുന്നു.


Click it and Unblock the Notifications