നവരാത്രി, ദസറ ആഘോഷങ്ങൾക്കിടെ ഹോണ്ട 3 ലക്ഷം വിറ്റു
നടപ്പ് ഉത്സവസീസണിൽ ഹോണ്ട മോട്ടോർസൈക്കിൾസ് വിപണിയിൽ അർമാദിക്കുകയാണ്. നവരാത്രി, ദസറ ആഘോഷങ്ങൾക്കിടെ വിറ്റഴിക്കപ്പെട്ടത് 3 ലക്ഷം ബൈക്കുകളും സ്കൂട്ടറുകളുമാണ്.
സ്കൂട്ടർ സെഗ്മെന്റിൽ ഹോണ്ടയ്ക്കുള്ള ആധിപത്യമാണ് ഈ നേട്ടത്തിന് സഹായകമായത്. ഈ വിൽപനയോടെ ഹോണ്ട 35 ശതമാനം കണ്ട് വളർച്ചാനിരക്ക് കണ്ടെത്തിയിട്ടുണ്ട്.

ഹോണ്ട ആക്ടിവ മോഡൽ തന്നെയാണ് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സിന്റെ ഇന്ത്യയുടെ വിൽപനയെ നയിക്കുന്നത്. 110സിസി ശേഷിയുള്ളതും 125സിസി ശേഷിയുള്ളതുമായ എൻജിനുകൾ ഘടിപ്പിച്ച് ആക്ടിവ വിപണിയിൽ ലഭിക്കും.
ഈയിടെ ലോഞ്ച് ചെയ്ത ലിവോ മോട്ടോർസൈക്കിളും മികച്ച രീതിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications








