ഇന്ത്യ ബൈക്ക് വീക്കിലേക്ക് ഡ്രൈവ്‌സ്പാര്‍ക് ടീം പുറപ്പെട്ടു

By Santheep

ഇന്ത്യ ബൈക്ക് വീക്കിന്റെ 2015 എഡിഷനില്‍ പങ്കെടുക്കാന്‍ ഡ്രൈവ്‌സ്പാര്‍ക്കിന്റെ റിപ്പോര്‍ട്ടര്‍മാര്‍ യാത്രയില്‍. രണ്ടുദിവസം നീളുന്ന ബൈക്ക് വീക്കിന്റെ ഓരോ വിശദാംശവും ചിത്രങ്ങളടക്കം ഞങ്ങളുടെ ടീം വായനക്കാര്‍ക്കെത്തിക്കുന്നതായിരിക്കും.

ബൈക്ക് വീക്കിന്റെ ആദ്യചിത്രങ്ങള്‍ നാളെ മുതല്‍ തന്നെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21 മുതല്‍ 22 വരെയാണ് ബൈക്ക് വീക്ക് ആഘോഷം നടക്കുക.

India Bike Week 2015 DriveSpark Hits The Road

ടീമിന്റെ യാത്രയുടെ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ടീം മെമ്പര്‍മാരിലൊരാളായ രാജ്കുമാറിന്റെ ബൊലെറോയിലാണ് യാത്ര. ഹിമാലയന്‍ അഡ്വഞ്ചര്‍ ഡ്രൈവിങ് പരിചയമുള്ളതിനാല്‍ ഊടുവഴികളുടെയെല്ലാം സഞ്ചരിക്കാന്‍ അങ്ങോര്‍ക്കുള്ള താല്‍പര്യം ചിത്രങ്ങളില്‍ കാണാം.

India Bike Week

ഇന്ത്യാ ബൈക്ക് വീക്കിന്റെ 2015 എഡിഷന്‍ ഫെബ്രുവരി 20നും 21നുമായി ഗോവയിലെ വാഗത്തോര്‍ ബീച്ചിലാണ് അരങ്ങേറുക. രാജ്യത്തെമ്പാടു നിന്നുമുള്ള സൂപ്പര്‍ ബൈക്കുകളും വിന്റേജ് ബൈക്കുകളും കസ്റ്റം മേഡ് ബൈക്കുകളും വാഗത്തോര്‍ ബീച്ചിലേക്ക് ഈ ദിനങ്ങളില്‍ ഒഴുകിയെത്തും.

bike week

പന്ത്രണ്ടായിരത്തിലധികം മോട്ടോര്‍സൈക്കിള്‍ ആരാധകരെയാണ് ഇത്തവണ സംഘാടകര്‍ വാഗത്തോര്‍ ബീച്ചില്‍ പ്രതീക്ഷിക്കുന്നത്.

ലണ്ടനില്‍ നിന്നുള്ള വിഖ്യാതമായ ഏസ് കഫെയുടെ ഒരു ഷോപ്പ് ഈ ദിനങ്ങളില്‍ വാഗത്തോറില്‍ പ്രവര്‍ത്തിക്കും. ഹിപ്പി സംസ്‌കാരത്തിന്റെ ആരംഭകേന്ദ്രമായാണ് ലണ്ടനിലെ ഏസ് കഫെ അറിയപ്പെടുന്നത്. ഇവിടെനിന്നാണ് കഫെ റേസര്‍ ഡിസൈനുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചെല്ലുന്നത്.

bike

ക്വാര്‍ട്ടര്‍ മൈല്‍ ഡ്രാഗ് റേസിങ്, ഡര്‍ട്ട് ട്രാക്ക് ചാലഞ്ച് തുടങ്ങിയ സ്റ്റണ്ടുകള്‍ വാഗത്തോറില്‍ അരങ്ങേറും.

More from DriveSpark

Article Published On: Thursday, February 19, 2015, 16:46 [IST]
English summary
India Bike Week 2015 DriveSpark Hits The Road.
കൂടുതല്‍... #india bike week 2015 #india bike week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X