ഇന്ത്യ ബൈക്ക് വീക്കില്‍ എട്ട് പുതിയ ബെനെല്ലി ബൈക്കുകള്‍
ഗോവയിലെ വാഗത്തോര്‍ ബീച്ചില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ ഡിഎസ്‌കെ മോട്ടോവീല്‍സ് 8 ബെനെല്ലി ബൈക്കുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുന് ബൈക്കുകളാണ് ഇവയെല്ലാം.
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

താളുകളിലൂടെ നീങ്ങുക.

ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള അഞ്ച് ബൈക്കുകളുടെ 2015 മോഡലുകളാണ് ഈ എട്ട് ബൈക്കുകളിലെ അഞ്ചെണ്ണം. ടിഎന്‍ടി 300, ടിഎന്‍ടി 600ഐ, ടിഎന്‍ടി 600ജിടി, ടിഎന്‍ടി 899, ടിഎന്‍ടി 1130 എന്നീ ബൈക്കുകളാണിവ.

മൂന്ന് പുതിയ ബൈക്കുകള്‍ ഇക്കൂട്ടത്തിലുണ്ട്. ടിഎന്‍ടി 25, ബ്ലാക്സ്റ്റര്‍ 250, ട്രെക് ആമസേണാസ് എന്നിവ. ഇവ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് ഡിഎസ്‌കെ പറയുന്നത്.

2014 അവസാനത്തിലാണ് ഡിഎസ്‌കെയും ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാവ് ബെനെല്ലിയും ഇന്ത്യന്‍ വിപണിയിലെ വില്‍പനയ്ക്കായി സഖ്യത്തിലേര്‍പെട്ടത്. ടിഎന്‍ടി 300, ടിഎന്‍ടി 600ഐ, ടിഎന്‍ടി 600ജിടി, ടിഎന്‍ടി 899, ടിഎന്‍ടി 1130 എന്നീ ബൈക്കുകള്‍ മാര്‍ച്ച് 19 മുതല്‍ വിപണിയില്‍ ലഭ്യമാകും.

നിലവില്‍ വര്‍ഷത്തില്‍ പതിനായിരത്തോളം സൂപ്പര്‍ബൈക്കുകളാണ് ഇന്ത്യന്‍ വിപണിയില്‍ ആകെ വിറ്റുപോകുന്നത്. ഇത് 2015ല്‍ 15,000 ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








