ഇന്ത്യാ ബൈക്ക് വീക്ക് ഫെബ്രുവരിയില്‍
ഇന്ത്യാ ബൈക്ക് വീക്കിന്റെ 2015 എഡിഷന്‍ ഫെബ്രുവരി 20നും 21നുമായി നടക്കും. ഗോവയിലെ വാഗത്തോര്‍ ബീച്ചിലാണ് ബൈക്ക് വീക്ക് അരങ്ങേറുക. രാജ്യത്തെമ്പാടു നിന്നുമുള്ള സൂപ്പര്‍ ബൈക്കുകളും വിന്റേജ് ബൈക്കുകളും കസ്റ്റം മേഡ് ബൈക്കുകളും വാഗത്തോര്‍ ബീച്ചിലേക്ക് ഈ ദിനങ്ങളില്‍ ഒഴുകിയെത്തും.
പന്ത്രണ്ടായിരത്തിലധികം മോട്ടോര്‍സൈക്കിള്‍ ആരാധകരെയാണ് ഇത്തവണ സംഘാടകര്‍ വാഗത്തോര്‍ ബീച്ചില്‍ പ്രതീക്ഷിക്കുന്നത്.

ലണ്ടനില്‍ നിന്നുള്ള വിഖ്യാതമായ ഏസ് കഫെയുടെ ഒരു ഷോപ്പ് ഈ ദിനങ്ങളില്‍ വാഗത്തോറില്‍ പ്രവര്‍ത്തിക്കും. ഹിപ്പി സംസ്‌കാരത്തിന്റെ ആരംഭകേന്ദ്രമായാണ് ലണ്ടനിലെ ഏസ് കഫെ അറിയപ്പെടുന്നത്. ഇവിടെനിന്നാണ് കഫെ റേസര്‍ ഡിസൈനുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചെല്ലുന്നത്.
ക്വാര്‍ട്ടര്‍ മൈല്‍ ഡ്രാഗ് റേസിങ്, ഡര്‍ട്ട് ട്രാക്ക് ചാലഞ്ച് തുടങ്ങിയ സ്റ്റണ്ടുകള്‍ വാഗത്തോറില്‍ അരങ്ങേറും.


Click it and Unblock the Notifications








