ഇന്ത്യ ബൈക്ക് വീക്ക് തുടങ്ങി
ഇന്ത്യ ബൈക്ക് വീക്കിന്റെ 2015 എഡിഷന് തുടക്കമായി. ഗോവയിലെ വാഗത്തോര്‍ ബീച്ചിലാണ് ബൈക്ക് വീക്ക് അരങ്ങേറുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ബൈക്ക് വീക്ക് കൂടുതല്‍ സമ്പന്നമാണെന്നു പറയാം. നിരവധി വാഹനനിര്‍മാതാക്കളുടെ പവലിയനുകളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സൂപ്പര്‍ ബൈക്കുകളും പരിപാടിയുടെ ആകര്‍ഷണങ്ങളാണ്.

21, 22 തിയ്യതികളിലാണ് ബൈക്ക് വീക്ക് നടക്കുന്നത്. ബൈക്ക് സ്റ്റണ്ട്, വിഖ്യാത ബാന്റുകള്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍, മോഡിഫൈഡ് ബൈക്കുകളുടെ പ്രദര്‍ശനം, വിന്റേജ് ബൈക്കുകളുടെ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികളാണ് ഈ രണ്ടു ദിവസങ്ങളില്‍ അരങ്ങേറുക.
ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ വാഗത്തോറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും വഴിയേ.


Click it and Unblock the Notifications








