ഇന്ത്യ ബൈക്ക് വീക്ക് ടിക്കറ്റ് ബുക്കു ചെയ്തോ?

By Santheep

ഗോവയിലെ വാഗത്തോർ ബീച്ചിൽ വർഷാവർഷം നടന്നുവരുന്ന ഇന്ത്യാ ബൈക്ക് വീക്കിലേക്ക് ഇത്തവണ പോകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ തയ്യാറെടുപ്പുകൾക്ക് സമയമായി. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാവുന്നതാണ്.

ഗോവയിലെ വാഗത്തോറിലാണ് ബൈക്ക് വീക്ക് നടക്കുക. മോട്ടോർസൈക്കിൾ ആരാധകരുടെയും ഉടമസ്ഥരുടെയുമെല്ലാം സമ്മേളനമാണ് ഈ ആഘോഷത്തിന്റെ പ്രധാന ഉദ്ദേശ്യം.

നിരവധി സൂപ്പർബൈക്കുകളുടെയും വിന്റേജ് ബൈക്കുകളുടെയുമെല്ലാം സമ്മേളനമാണ് ഇന്ത്യാ ബൈക്ക് വീക്ക്. എല്ലാ വിഭാഗത്തിലും പെട്ട ബൈക്കുകളെ ഇവിടെ കാണാൻ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ സമ്മേളനമാണിത്.

ഫെബ്രുവരി 19നും 20നുമായിട്ടാണ് ഇന്ത്യ ബൈക്ക് വീക്ക് നടക്കുക. ബുക്ക്മൈഷോ.കോമിലൂടെയാണ് ടിക്കറ്റുകൾ വിറ്റഴിക്കുന്നത്.

നവംബർ 30ന് മുമ്പായി ടിക്കറ്റ് സ്വന്തമാക്കുന്നവർക്ക് 25 ശതമാനം കിഴിവുണ്ട്. ഒരു റൈഡർക്ക് വാഗത്തോറിൽ പ്രവേശിക്കാൻ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടുപേർക്കുള്ള ഒരു പാക്കേജും നൽകുന്നുണ്ട്. 7998 രൂപയാണ് ഇതിന് നൽകേണ്ടത്. ഒരു സിംഗിൾ റൂമും ഇവർക്ക് താമസിക്കാനായി ലഭിക്കും. മൂന്ന് രാത്രികളിൽ ഇവിടെ താമസിക്കാം. വേറെയും നിരവധി പാക്കേജുകളുണ്ട്.

India Bike Week 2016 Edition Tickets Now Available

More from DriveSpark

Article Published On: Monday, November 23, 2015, 18:13 [IST]
English summary
India Bike Week 2016 Edition Tickets Now Available.
കൂടുതല്‍... #india bike week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X