ഇന്ത്യന്‍ ബങ്കളുരുവിലെത്തി!
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് ഷോറൂം ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. ഇന്‍ഫാന്‍ട്രി റോഡിലാണ് ഈ ഷോറൂം സ്ഥിതി ചെയ്യുന്നത്.
രണ്ട് ക്രൂയിസറുകളാണ് ഈ ഷോറൂമില്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ചീഫ് ഡാര്‍ക്ക് ഹോഴ്‌സ്, റോഡ്മാസ്റ്റര്‍ എന്നിവ. ഡാര്‍ക്ക് ഹോഴ്‌സിന് 21.99 ലക്ഷം രൂപയാണ് വില. റോഡ് മാസ്റ്ററിന് 34.95 ലക്ഷം രൂപ വിലയുണ്ട്.
1811സിസി ശേഷിയുള്ള എന്‍ജിനാണ് ചീഫ് ഡാര്‍ക്ക് ഹോഴ്‌സ് ക്രൂയിസറില്‍ ചേര്‍ത്തിരിക്കുന്നത്. 100 കുതിരശക്തി പകരാന്‍ ഈ എന്‍ജിന്‍ സാധിക്കുന്നു. 138.9 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിട്ടുള്ളത്.

എബിഎസ്, കീലെസ്സ് സ്റ്റാര്‍ട്, ക്രൂയിസ് കണ്‍ട്രോള്‍, വിനൈല്‍ സീറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ബ്ലാക്ക് സ്‌മോക്ക് നിറത്തില്‍ മാത്രമേ ഈ ബൈക്ക് ലഭിക്കൂ.
ഷോറൂം വിലാസം:
Exquisite Moto LLP
Prestige Nugget, no. 126
Infantry road
Bangalore - 560001

ഗോവയിലെ വാഗത്തോര്‍ ബീച്ചില്‍ വെച്ചു നടന്ന ഇന്ത്യ ബൈക്ക് വീക്ക് ഫെസ്റ്റിവലില്‍ വെച്ച് അവതരിപ്പിക്കപെട്ട ബൈക്കാണ് റോഡ്മാസ്റ്റര്‍. ഈ ബൈക്കും ബങ്കളുരുവിലേക്ക് എത്തിച്ചേരുകയാണ് മെയ് 7ന് നടക്കുന്ന ചടങ്ങിലൂടെ.

1811 സിസി ശേഷിയുള്ള എന്‍ജിനാണ് ഇന്ത്യന്‍ റോഡ്മാസ്റ്ററിലുള്ളത്. 100 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 138.9 എന്‍എം ചക്രവീര്യം. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

കീലെസ്സ് സ്റ്റാര്‍ട്, ക്രൂയിസ് കണ്‍ട്രോള്‍, ഹോറിസോണ്‍ പവര്‍ വിന്‍ഡ്ഷീല്‍ഡ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിമോട്ട് ലോക്കിങ് ട്രങ്കും സാഡില്‍ബാഗും, തുകല്‍ കൊണ്ടുണ്ടാക്കിയ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ് എന്നീ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്.

മൂന്ന് നിറങ്ങളില്‍ ഈ ബൈക്ക് ലഭിക്കും. തണ്‍ര്‍ ബ്ലാക്ക്, ഇന്ത്യന്‍ റെഡ്, ഇന്ത്യന്‍ റെഡ് ഐവറി ക്രീം എന്നിവയാണ് നിറങ്ങള്‍. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 34,95,000 രൂപയാണ് വില.


Click it and Unblock the Notifications








