ഇന്ത്യൻ മോട്ടോർസൈക്കിൾസ് പുതിയ നിറങ്ങൾ പൂശുന്നു
ഇന്ത്യൻ മോട്ടോർസൈക്കിൾസ് തങ്ങളുടെ മോഡലുകൾക്ക് പുതിയ നിറങ്ങൾ പൂശി വിപണിയിലെത്തിക്കും. 2016ലാണ് ഈ പുതിയ നിറങ്ങൾ ഇന്ത്യയിലെത്തുക. ബൈക്കുകൾ ചെറിയതോതിൽ പുതുക്കുകയും ചെയ്യുമെന്നറിയുന്നു.
അതെസമയം ഇന്ത്യയിലേക്ക് പുതിയ മോഡലുകളെത്തിക്കാൻ കമ്പനിക്ക് നിലവിൽ പദ്ധതികളൊന്നുമില്ല.

പുതിയ നിറങ്ങൾ
- ഇന്ത്യൻ മോട്ടോർസൈക്കിൾസ് സ്കൗട്ട് - വൈൽഡ്ഫയർ റെഡ്
- ഇന്ത്യൻ മോട്ടോർസൈക്കിൾസ് ഡാർക്ക് ഹോഴ്സ് - തണ്ടർ ബ്ലാക്ക് സ്മോക്ക്
- ഇന്ത്യൻ മോട്ടോർസൈക്കിൾസ് ചീഫ് ക്ലാസ്സിക് - പേൾ വൈറ്റ്
- ഇന്ത്യൻ മോട്ടോർസൈക്കിൾസ് ചീഫ് വാന്റേജ് - സ്റ്റാർ സിൽവർ, തണ്ടർ ബ്ലാക്ക്
- ഇന്ത്യൻ മോട്ടോർസൈക്കിൾസ് ചീഫ്റ്റൈൻ - സ്റ്റാർ സിൽവർ, തണ്ടർ ബ്ലാക്ക്, സിൽവർ സ്മോക്ക്
- ഇന്ത്യൻ മോട്ടോർസൈക്കിൾസ് റോഡ്മാസ്റ്റർ - ബ്ലൂ ഡയമണ്ട്, സ്റ്റോം ഗ്രേ, തണ്ടർ ബ്ലാക്ക്, സ്‌പ്രിങ്‌ഫീൽഡ് ബ്ലൂ, ഐവറി ക്രീം
12 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപവരെ ഷോറൂം വിലയുള്ള മോഡലുകൾ വിപണിയിലെത്തിക്കുന്നുണ്ട് ഇന്ത്യൻ മോട്ടോർസൈക്കിൾസ്.


Click it and Unblock the Notifications








