കാവസാക്കി നിഞ്ജ എച്ച്2 ബൈക്കിന് 29 ലക്ഷം മാത്രം!
കാവസാക്കി നിഞ്ജ എച്ച്2 ഹൈപ്പര്‍ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 29 ലക്ഷം രൂപയാണ് വില.
കാവസാക്കിയുടെ എല്ലാ ഷോറൂമുകളിലും ഈ ബൈക്ക് ലഭിക്കുന്നതാണ്. ബങ്കളുരു, ചെന്നൈ, ദില്ലി, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലാണ് കാവസാക്കിക്ക്ഡീലര്‍ഷിപ്പുകളുള്ളത്. താഴെ കൂടുതല്‍ വിശദമായി അറിയാം.

താളുകളിലൂടെ നീങ്ങുക.

നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് എന്ന ബഹുമതി ബിഎംഡബ്ല്യു എസ്1000 ആര്‍ ആണ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. എസ്1000ആറിന്റെ 2014 പതിപ്പിന്റെ കുതിരശക്തി 199 ആണ്.

നിഞ്ജ എച്ച്2 ആര്‍ എന്ന ട്രാക്ക് പതിപ്പിന് 300 കുതിരശക്തിയുണ്ട്. ഈ വാഹനമല്ല ഇന്ത്യയിലേക്കു വരുന്നത്. ഇന്ത്യയിലെത്തുന്ന നിഞ്ജ എച്ച്2 മോഡലിനും ഒട്ടും മോശമല്ലാത്ത കരുത്തുണ്ട്. 200 കുതിരശക്തി! എച്ച്2വിന്റെ അവതാരത്തിനു മുമ്പ് കാവസാക്കിയുടെ ഏറ്റവും കരുത്തുറ്റ ബൈക്കായിരുന്ന നിഞ്ജ സെഡ്എക്‌സ് 14ആറിന്റെ കുതിരശക്തി 190 ആണ്. 1400 സിസി ശേഷിയുള്ള എന്‍ജിനാണിത്.

വെറും 998 സിസി ശേഷിയുള്ള നിഞ്ജ എച്ച്2 എന്‍ജിന്‍ ഇത്രയധികം കരുത്തുല്‍പാദിപ്പിക്കുന്നത് എന്‍ജിനില്‍ സൂപ്പര്‍ചാര്‍ജര്‍ സാങ്കേതികത ചേര്‍ത്താണ്. വേഗതയുടെ കാര്യമെടുക്കുകയാണെങ്കില്‍ കൊടിയ കരുത്തിന് ഇന്ത്യയില്‍ (ഭൂരിഭാഗം വിദേശനഗരങ്ങളിലും) ഒന്നും ചെയ്യാനില്ല. വേഗതയെ ഇലക്ട്രികമായി നിയന്ത്രിക്കാതെ യാതൊരു വഴിയുമില്ല.

- എന്‍ജിന്‍: 998 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍, കാവസാക്കി സൂപ്പര്‍ചാര്‍ജര്‍
- എന്‍ജിന്‍ കൂളിങ്:
- ലിക്വിഡ് കൂളിങ്
- ഗിയര്‍ബോക്‌സ്: 6 സ്പീഡ്
- കുതിരശക്തി: 200
- ചക്രവീര്യം: 156 എന്‍എം

ഡുക്കാട്ടിയുടെ പാനിഗേല്‍ 1299 ആണ് കാവസാക്കി നിഞ്ജ എച്ച്2 ബൈക്കിനെ എതിരിടാന്‍ ഇന്ന് വിപണിയിലുള്ളത്. നിഞ്ജ എച്ച്2 ബൈക്ക് പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ എച്ച്2 ഹൈപ്പര്‍ബൈക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ പ്ലാനുണ്ട് കാവസാക്കിക്ക്.


Click it and Unblock the Notifications








