കാവസാക്കി സ്പിരിറ്റ് ചാർജർ ടൊക്കിയോ മോട്ടോർ ഷോയിൽ
കാവസാക്കിയുടെ ഒരു പുതിയ മോട്ടോർസൈക്കിൾ കൺസെപ്റ്റ് ടോക്കിയോ മോട്ടോർഷോയിൽ അവതരിപ്പിക്കപ്പെട്ടു. ഈയടുത്തകാലത്ത് കമ്പനി പുറത്തിറക്കിയ നിഞ്ജ എച്ച്2, എച്ച്2ആർ എന്നീ വാഹനങ്ങളെ ആധാരമാക്കിയാണ് ഈ കൺസെപ്റ്റ് നിർമിക്കപ്പെട്ടിരിക്കുന്നത്.
അത്യാധുനികമായ സൂപ്പർചാർജർ സാങ്കേതികതയാണ് സ്പിരിറ്റ് ചാർജറിലുപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതികത അധികം താമസിക്കാതെ മറ്റ് കാവസാക്കി മോട്ടോർസൈക്കിളുകളിലേക്ക് നീങ്ങും.

സൂപ്പർചാർജറിലേക്ക് കൃത്യമായ അളവിൽ വായു എത്തിക്കുന്നതിനുള്ള സാങ്കേതികതയാണ് സ്പിരിറ്റ് ചാർജറിനെ വ്യത്യസ്തമാക്കുന്നത്. ഇത് എൻജിൻ കരുത്ത് (സാധാരണ സൂപ്പർചാർജ്ഡ് എൻജിനുകളെക്കാൾ മികവിൽ) വർധിപ്പിക്കുന്നു.
ആഗോളതലത്തിൽ കാവസാക്കി ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ എല്ലാ മോഡലുകളും സാങ്കേതികവും സൗന്ദര്യപരവുമായ മാറ്റങ്ങൾക്ക് വിധേയമാകും.


Click it and Unblock the Notifications