കെടിഎം ഡ്യൂക്ക് 800 ഇന്ത്യയിൽ നിർമിക്കും!
ഇന്ത്യയിൽ പുതിയ ബൈക്ക് മോഡലുകളെത്തിക്കാനുള്ള പരിപാടിയിലാണ് ഓസ്ട്രിയൻ ബൈക്ക് നിർമാതാവായ കെടിഎം. ബജാജുമായുള്ള സഖ്യത്തിലൂടെ ഇന്ത്യയിലെ പെർഫോമൻസ് ബൈക്ക് വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട് ഇതിനകം. കൂടുതൽ കരുത്തേറിയ മോഡലുകളാണ് ഇന്ത്യയിലെത്തിക്കാൻ കെടിഎം ആലോചിക്കുന്നത്.
അടുത്തതായി കെടിഎം പ്ലാൻ ചെയ്യുന്ന മോഡൽ ഡ്യൂക്ക് 800 ആണ്. ഈ വാഹനം, ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലാണ് നിർമിക്കുക. ഈ ബൈക്ക് ഇന്ത്യയിൽ ഇതിനകം എത്തിച്ചേരുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

താരതമ്യേന കരുത്ത് കുറവായ എൻജിനുകൾ ഘടിപ്പിച്ചാണ് കെടിഎം ബൈക്കുകൾ ഇന്ത്യയിൽ വിൽക്കുന്നത്. ഡ്യുക്ക് 390യാണ് രാജ്യത്ത് വിൽക്കുന്ന ഏറ്റവും കരുത്തേറിയ മോഡൽ.
കെടിഎമ്മിൽ നിന്ന് കൂടുതൽ കരുത്തേറിയ വാഹനങ്ങളെത്തുന്നത് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. പലരും പ്രതീക്ഷിച്ചിരുന്നത് ഡ്യൂക്ക് 690യായിരിക്കും അടുത്തതായി വിപണി പിടിക്കുക എന്നാണ്. ഡ്യൂക്ക് 690 മോഡലിന്റെ നിരവധി ഘടകഭാഗങ്ങൾ ഡ്യൂക്ക് 800 മോഡലിൽ ഉപയോഗിക്കുന്നുണ്ട്.

ഡ്യൂക്ക് 800 മോഡലിൽ ഘടിപ്പിക്കുന്നത് ഒരു ട്വിൻ സിലിണ്ടർ എൻജിനാണെന്നും അറിയുക. വാഹനത്തിന്റെ നിർമാണം ഇന്ത്യയിൽത്തന്നെ നടക്കും. 118 കുതിരശക്തിയാണ് ഡ്യൂക്ക് 800 മോഡലിന്റെ എൻജിൻ പകരുന്നത്. ഒരു 6 സ്പീഡ് ഗിയർബോക്സ് എൻജിനോടൊപ്പം ഘടിപ്പിക്കും.


Click it and Unblock the Notifications








