കെടിഎം ബൈക്കുകളില്‍ എംആര്‍എഫ് ടയറുകള്‍
കെടിഎം ഡ്യൂക്ക് 390, ആര്‍സി 390 എന്നീ ബൈക്കുകളില്‍ ഇനി എംആര്‍എഫ് ടയരുകള്‍ ഘടിപ്പിച്ച് വില്‍ക്കും.
ഓസ്ട്രിയന്‍ ടയര്‍ കമ്പനിയായ മെറ്റ്‌സീലറിന്റെ ടയറുകളാണ് കെടിഎം ഇതുവരെ ഉപയോഗിച്ചു വന്നിരുന്നത്. ഇവയുടെ വിലക്കൂടുതല്‍ ഉപഭോക്താക്കളെ അകറ്റാന്‍ സഹായകമാണെന്നു കണ്ടാണ് കമ്പനി പുതിയ നീക്കത്തിന് തയ്യാറായത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന എംആര്‍എഫ് ടയറുകള്‍ കുറെക്കൂടി പോക്കറ്റിനോട് നീതി പുലര്‍ത്തുന്നവയായിരിക്കും.

Revz-FC1, Rev-C1 എന്നീ പേരുകളിലാണ് കെടിഎം ബൈക്കുകള്‍ക്കായി എംആര്‍എഫ് ടയറുകള്‍ നിര്‍മിക്കുന്നത്. മികച്ച ഗ്രിപ്പും ഈടുനില്‍പും എംആര്‍എഫ് ടയറുകള്‍ വാഗ്ദാനം ചെയ്യുന്നു.
കെടിഎം ബൈക്കുകളില്‍ ഉപയോഗിച്ചുവരുന്ന മെറ്റ്‌സീലര്‍ ടയറിന് 16,160 രൂപയാണ് വില. എംആര്‍എഫ് ടയറുകളാകട്ടെ 2,683 രൂപയ്ക്കും (ഫ്രണ്ട്) 3,600 രൂപയ്ക്കും ലഭിക്കും.


Click it and Unblock the Notifications








