മഹീന്ദ്ര സെന്റ്യൂറോയില്‍ ഡിസ്‌ക് ബ്രേക്ക് ചേര്‍ത്തു

By Santheep

ഇരുചക്ര വാഹനവിപണിയില്‍ മഹീന്ദ്രയ്ക്ക് നല്ലവായു പ്രദാനം ചെയ്ത മോഡലാണ് സെന്റ്യൂറോ. ആദ്യമായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന പിന്‍വലിക്കേണ്ടി വന്ന മഹീന്ദ്രയില്‍ നിന്ന് പിന്നീടെത്തിയത് എണ്ണം പറഞ്ഞ മോഡലുകളാണ്. ഇവയിന്ന് ഇന്ത്യയിലെ മറ്റേത് ബൈക്ക് മോഡലുകളെയും വെല്ലാനുള്ള ശേഷി കൈവരിച്ചിരിക്കുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത് സെന്റ്യൂറോയില്‍ ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചിട്ടതിനെക്കുറിച്ചാണ്. ഇത് ഓപ്ഷണലാണ്, അഥവാ പറഞ്ഞു വാങ്ങണം. ഈ വേരിയന്റിന് 52,210 രൂപ വിലവരും മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം.

മഹീന്ദ്ര സെന്റ്യൂറോ

എന്‍ജിന്‍ സവിശേഷതകളില്‍ മാറ്റമൊന്നും വന്നിട്ടില്ല. 106.7 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് സെന്റ്യൂറോയിലുള്ളത്. 8,38 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 8.5 എന്‍എം ടോര്‍ക്ക്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

ഡിസൈനിലും ഫീച്ചറുകളുടെ കാര്യത്തിലും പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയിട്ടിട്ടില്ല മഹീന്ദ്ര. സെന്റ്യൂറോ പതിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായിരിക്കും ഈ ഡിസ്‌ക് ബ്രേക്ക് പതിപ്പ്. ഫ്രണ്ട് വീലുകള്‍ക്കു മാത്രമാണ് ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നത്.

മഹീന്ദ്ര സെന്റ്യൂറോ-01

ആകെ നാല് വേരിയന്റുകളാണ് സെന്റ്യൂറോയ്ക്ക് നിലവിലുള്ളത്. സെന്റ്യൂറോ ഒ1, സെന്റ്യൂറോ എന്‍1, സെന്റ്യൂറോ റോക്‌സ്റ്റാര്‍, സെന്റ്യൂറോ ഡിസ്‌ക് ബ്രേക്ക് എന്നിവയാണവ.

More from DriveSpark

Article Published On: Monday, June 15, 2015, 17:23 [IST]
English summary
Mahindra Centuro Now With Disc Brake Option.
കൂടുതല്‍... #mahindra two wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X