മഹീന്ദ്ര മോജോ ബുക്കിങ് തുടങ്ങി!
ഒടുവിൽ അത് സംഭവിച്ചു! വർഷങ്ങളായി ഇന്ത്യൻ മോട്ടോർസൈക്കിൾ ആരാധകർ കാത്തിരിക്കുന്ന മഹീന്ദ്ര മോജോയുടെ ബുക്കിങ് തുടങ്ങി!
10000 രൂപ അഡ്വാൻസായി അടച്ച് വാഹനം ബുക്കു ചെയ്യാവുന്നതാണ്. ഒക്ടോബർ ആദ്യമാസത്തിൽ തന്നെ ഡെലിവറി തുടങ്ങുമെന്നാണ് ഡീലർഷിപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരം. സെപ്തംബർ മാസത്തിൽ തന്നെ ലോഞ്ച് നടക്കും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മോജോ ലഭിക്കില്ല തുടക്കത്തിൽ. മുംബൈ, ദില്ലി, ബങ്കളുരു, ചെന്നൈ എന്നീ പ്രധാന നഗരങ്ങളിൽ മാത്രമാണ് ഈ മോഡൽ എത്തുക. പിന്നീട് മറ്റ് നഗരങ്ങളിലേക്കും എത്തിച്ചേരും.

292സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിലുള്ളത്. വാഹനത്തിന്റെ പരമാവധി കരുത്ത് 25.8 കുതിരശക്തിയാണ്.
മഹീന്ദ്രയുടെ ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് 2014 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിക്കപ്പെട്ടത്. വന്‍തോതിലുള്ള ഗവേഷണപരിശ്രമൾക്കു ശേഷമാണ് മോജോ നിർമിക്കപ്പെട്ടത്.


Click it and Unblock the Notifications








