മഹീന്ദ്ര മോജോ മോട്ടോർസൈക്കിൾ ലോഗോ പുറത്ത്
മഹീന്ദ്ര മോജോയുടെ ലോഗോ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ഏറെക്കാലമായി ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരിക്കുന്ന മോഡലാണിത്.
ഏറെ നാളത്തെ ഗവേഷണപരിശ്രമങ്ങൾക്കൊടുവിലാണ് മഹീന്ദ്ര മോജോ ബൈക്ക് ഡിസൈൻ ചെയ്തെടുത്തത്. കമ്പനി അവകാശപ്പെടുന്നതു പ്രകാരം മോജോയുടെ ലോഗോ ഡിസൈൻ ചെയ്യാനും കുറെ നാളത്തെ ഗവേഷണം ആവശ്യമായി വന്നിട്ടുണ്ട്.

അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ മോജോ മോട്ടോർസൈക്കിൾ വിപണി പിടിക്കും. മഹീന്ദ്ര തനത് സാങ്കേതികതയിൽ വികസിപ്പിച്ചെടുത്ത ഈ പെർഫോമൻസ് ബൈക്ക് ഒക്ടോബർ 16ന് വിപണി പിടിക്കുമെന്ന് കമ്പനി ഒദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

300സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എൻജിനാണ് മോജോയിൽ ഘടിപ്പിച്ചിരിക്കുന്നത്. 27 പിഎസ് ആണ് ഈ എൻജിന്റെ കരുത്ത്. 20 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് വാഹനത്തിലുള്ളത്.


Click it and Unblock the Notifications








