മഹീന്ദ്ര മോജോയുടെ വില വർധിപ്പിച്ചു
മഹീന്ദ്ര മോജോയുടെ വില വർധിപ്പിച്ചു. ദില്ലി ഷോറൂം നിരക്ക് പ്രകാരം 1.63 ലക്ഷം രൂപയാണ് ഈ ബൈക്കിന് ഇപ്പോൾ വില. അയ്യായിരത്തിലധികം രൂപയുടെ വർധന വിവിധ നഗരങ്ങളിൽ വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
ആകെ നാലു നഗരങ്ങളിൽ മാത്രമേ ഈ ബൈക്ക് ഇപ്പോൾ വിൽക്കുന്നുള്ളൂ. ബങ്കളുരു, ദില്ലി, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ബൈക്കിന് വിൽപനയുള്ളത്.
295സിസി ശേഷിയുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ സിംഗിൾ സിലിണ്ടർ എൻജിൻ 27 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 30 എൻഎം ആണ് ടോർക്ക്. 6 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു വാഹനത്തിൽ.
ട്വിൻ എക്സോസ്റ്റ് പൈപ്പുകളും എൽഇഡി ടെയ്ൽ ലാമ്പിനെ പേറുന്ന റിയർ ഫെൻഡറുകളുമെല്ലാം മികച്ച രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു.
17 ഇഞ്ച് പിരെല്ലി റോസ്സോ ടയറുകളാണ് മോജോയിലുള്ളത്. ഉയർന്ന വേഗതയിൽ വാഹനത്തിന് നല്ല സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട് മോജോ.



Click it and Unblock the Notifications








