മോട്ടോ ഗുസ്സി വി7 സ്‌റ്റോണ്‍ ഇന്ത്യയിലേക്ക്
ഇന്ത്യ ബൈക്ക് വീക്കില്‍ പ്യാജിയോയുടെ പവലിയനില്‍ എപ്രിലിയ, മോട്ടോ ഗുസ്സി എന്നീ ഉപബ്രാന്‍ഡുകളുടെ ബൈക്കുകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് മോട്ടോ ഗുസ്സിയുടെ ഒരു പുതിയ ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്യാജിയോയ്ക്ക് പദ്ധതിയുണ്ടെന്നാണ്.
മോട്ടോഗുസ്സിയുടെ വി7 സ്‌റ്റോണ്‍ മോഡലാണ് ഇന്ത്യയിലേക്കു വരിക. 2015ല്‍ തന്നെ ഈ വാഹനം ലോഞ്ച് ചെയ്‌തേക്കും.
ട്രയംഫ്, ഹാര്‍ലി ഡേവിസന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ വജയകരമായി മുന്നേറുന്നതാവണം പ്യാജിയോയെ പ്രചോദിപ്പിക്കുന്നത്.

കഫെ റേസര്‍ ശൈലിയിലുള്ള വാഹനമാണ് മോട്ടോ ഗുസ്സി വി7 സ്‌റ്റോണ്‍. നിലവില്‍ ഇന്ത്യയില്‍ ഈ ഡിസൈനുള്ള ഒരു ബൈക്ക് മാത്രമേയുള്ളൂ. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി കഫെ റേസറാണത്.
ഇന്ത്യയില്‍ മോട്ടോ ഗുസ്സിക്ക് നേരിടാനുള്ളത് ഹാര്‍ലി ഡേവിസന്‍ പോലുള്ള ബ്രാന്‍ഡുകളെയാണ്. വിലയിടലില്‍ തന്ത്രപരമായ നിലപാടെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മോട്ടോ ഗുസ്സിക്ക് മുന്നേറാന്‍ സാധിക്കൂ.


Click it and Unblock the Notifications








