നിസ്സാന്‍ പാട്രോള്‍: ഒരു ഹ്രസ്വ ഡ്രൈവിങ് അനുഭവം

By Santheep

നിസ്സാന്റെ ഏറ്റവും വിഖ്യാതമായ നിര്‍മിതികളിലൊന്നാണ് പാട്രോള്‍ പ്രീമിയം എസ്‌യുവി. ലോകത്തിലെ എണ്ണം പറഞ്ഞ എസ്‌യുവികളുടെ ഗണത്തിലാണ് ഈ വാഹനത്തെ പെടുത്തേണ്ടത്. മധ്യേഷ്യന്‍ നഗരങ്ങളില്‍ പാട്രോളിന് വലിയ പ്രചാരമുണ്ട്. ഡിസര്‍ട്ട് ഡ്രൈവുകള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട് പാട്രോള്‍ എസ്‌യുവി.

ഈയിടെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ച് നടന്ന നിസ്സാന്‍ കാര്‍ണിവലില്‍ വെച്ച് പാട്രോള്‍ എസ്‌യുവി ഡ്രൈവ് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുകയുണ്ടായി. അതൊരു ടെസ്റ്റ് ഡ്രൈവായിരുന്നില്ല. കുറച്ചു നേരം മാത്രമേ വാഹനം ഡ്രൈവ് ചെയ്യാന്‍ സാധിച്ചുള്ളൂ. ഇവിടെ, ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പാട്രോളിനെക്കുറിച്ച് ചെറിയൊരു വിശകലനം.

നിസ്സാന്‍ പാട്രോള്‍: ഒരു ഹ്രസ്വ ഡ്രൈവിങ് അനുഭവം

താളുകളിലൂടെ നീങ്ങുക.

ഡിസൈന്‍

ഡിസൈന്‍

ശില്‍പപരമായ വലിയ മാറ്റങ്ങളോടെയാണ് നിസ്സാന്‍ പാട്രോള്‍ വിപണിയിലെത്തിയിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രില്ലും, ഹെഡ്‌ലാമ്പില്‍ ചേര്‍ത്തിട്ടുള്ള ഡേടൈം റണ്ണിങ് ലൈറ്റുമെല്ലാം എടുത്തു പറയേണ്ടവയാണ്.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഇന്റീരിയര്‍ ഗുണനിലവാരം ഉയര്‍ത്തിയിട്ടുണ്ട്. തുകല്‍ കൊണ്ട് നിര്‍മിച്ച അപ്‌ഹോള്‍സ്റ്ററിയാണ് വാഹനത്തിനുള്ളത്. ഏഴ് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

  • എന്‍ജിന്‍: 5.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍
  • കുതിരശക്തി: 400
  • ചക്രവീര്യം (ടോര്‍ക്ക്): 559 എന്‍എം
  • ഗിയര്‍ബോക്‌സ്: 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് ഓട്ടോമാറ്റിക്
  • കര്‍ബ് വെയ്റ്റ്: 2,795 കിലോഗ്രാം
  • ഡ്രൈവ്, ഹാന്‍ഡ്‌ലിങ്

    ഡ്രൈവ്, ഹാന്‍ഡ്‌ലിങ്

    ഏറ്റവും ദുര്‍ഘടം പിടിച്ച പ്രതലങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാകത്തിന് നിര്‍മിക്കപെട്ട വാഹനമാണ് പാട്രോള്‍. വീലുകള്‍ക്ക് ഏത് പ്രതലത്തിലും മികച്ച ട്രാക്ഷനുണ്ട്. എത്ര പരുക്കന്‍ നിലമാണെങ്കിലും പരമാവധി കംഫര്‍ട്ട് ഇന്റീരിയറില്‍ നല്‍കാന്‍ സാധിക്കുന്നു വാഹനത്തിന്. മികച്ച സസ്‌പെന്‍ഷന്‍ സംവിധാനമാണ് വാഹനത്തിലുള്ളത്.

    ഡ്രൈവ്, ഹാന്‍ഡ്‌ലിങ്

    ഡ്രൈവ്, ഹാന്‍ഡ്‌ലിങ്

    45 ഡിഗ്രി ചെരിഞ്ഞ് സഞ്ചരിക്കുമ്പോള്‍ പോലും അസാധ്യമായ സ്ഥിരത പ്രകടിപ്പിക്കുന്നു പാട്രോളിന്റെ ഭീമമായ ശരീരം. പാട്രോളിലെ ഹൈഡ്രോളിക് ബോഡി മോഷന്‍ കണ്‍ട്രോള്‍ സാങ്കേതികതയുടെ പ്രയോഗം മൂലം പ്രതലത്തിനുള്ള അത്രയും ചെരിവ് കാറിനകത്ത് അനുഭവപ്പെടുകയില്ല.

    നിസ്സാന്‍ പാട്രോള്‍: ഒരു ഹ്രസ്വ ഡ്രൈവിങ് അനുഭവം

    അറേബ്യന്‍ മണല്‍ക്കുന്നുകളില്‍ പാട്രോളിന്റെ പ്രകടനങ്ങള്‍ നമ്മള്‍ നിരവധി വീഡിയോകളിലൂടെ പരിചയിച്ചിട്ടുള്ളതാണ്. ഇതിന്റെ ചെറിയൊരു അംശം അനുഭവിച്ചറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നിസ്സാന്‍ ട്രാക്ക് സജ്ജീകരിച്ചിരുന്നത് ഒരു ചെറിയ മണല്‍ക്കുന്നിലൂടെയായിരുന്നു. മണലിലൂടെ കുത്തനെയുള്ള ഇറക്കവും പൊടുന്നനെയുള്ള വളവുകളുമെല്ലാം പാട്രോള്‍ എത്രയും അനായാസമായി കൈകാര്യം ചെയ്യുന്നുണ്ട്. വാഹനത്തില്‍ ഈയാവശ്യത്തിനായി 'സാന്‍ഡ്' മോഡ് തന്നെ നല്‍കിയിട്ടുണ്ട്.

    സുരക്ഷാ സംവിധാനങ്ങള്‍

    സുരക്ഷാ സംവിധാനങ്ങള്‍

    • ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്
    • ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
    • ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം
    • ഇബിഡി
    • ബ്രേക്ക് അസിസ്റ്റ്
    • ലേന്‍ ഡീപാര്‍ചര്‍ വാണിങ്
    • ഓട്ടോ ഹസാര്‍ഡ് ലൈറ്റിങ് സിസ്റ്റം
    • സ്റ്റബിലിറ്റി കണ്‍ട്രോള്‍
    • മത്സരം

      മത്സരം

      ഇന്ത്യന്‍ വിപണിയില്‍ പാട്രോളിന് നേരിട്ടുള്ള എതിരാളിയായി നില്‍ക്കുന്നത് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വി8 ആണ്.

      വിധി

      വിധി

      ഇന്ത്യയില്‍ വന്‍തോതിലുള്ള വില്‍പന പ്രതീക്ഷിച്ചാവില്ല പാട്രോള്‍ എത്തുന്നത്. വരുംനാളുകളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് വില്‍പന വര്‍ധിച്ചേക്കും. നേരത്തെ എക്‌സ് ട്രെയില്‍, 370സി എന്നീ വാഹനങ്ങള്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യം ഓര്‍മയുള്ള നിസ്സാന്‍ തെറ്റായ തീരുമാനമെടുക്കില്ല എന്നുറപ്പിക്കാവുന്നതാണ്. രാജ്യത്ത് വലിയ സാധ്യതകള്‍ ഈ വാഹനത്തിനുണ്ട് എന്നു തന്നെയാണ് സന്ദേശം. കൂടാതെ, നിസ്സാന്റെ

      ബ്രാന്‍ഡ് ഖ്യാതി ഉയര്‍ത്താനും ഈ വാഹനത്തിന് സാധിക്കും. ഒരു കോടിയുടെ മീതെയായിരിക്കും വില.

More from DriveSpark

Article Published On: Monday, April 6, 2015, 8:24 [IST]
English summary
Nissan Patrol Review: An Exclusive First Drive Experience.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X