ഇന്ത്യക്കായി വിലക്കുറവുള്ള ഇന്ത്യന്‍ ബൈക്കുകള്‍ വരുന്നു!
കാഴ്ചയില്‍ അപാര സൗന്ദര്യമൊക്കെയുണ്ടെങ്കിലും വിലയില്‍ അത് അത്രകണ്ട് കാണാനില്ല എന്നതാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് മോഡലുകളുടെ പ്രശ്‌നം. ഇന്ത്യയില്‍ 12 ലക്ഷം രൂപ ചെലവിട്ട് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പാങ്ങുള്ളവര്‍ അധികമില്ല. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് തീരുമാനമെടുത്തു കഴിഞ്ഞു.
10 ലക്ഷത്തില്‍ താഴെ വില വരുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയ്ക്കായി നിര്‍മിക്കാനാണ് പദ്ധതി. ഹാര്‍ലി അടക്കമുള്ള ക്രൂയിസര്‍ ബൈക്ക് നിര്‍മാതാക്കളുടെ വിപണിയിടത്തിലേക്ക് എളുപ്പത്തില്‍ കയറി നില്‍ക്കാന്‍ ഇതുവഴി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന് സാധിക്കും.

നിലവില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ഏറ്റവും വിലക്കുറവുള്ള മോഡലിന് 11,99,900 രൂപയാണ് വില. ഏറ്റവും വിലക്കൂടുതല്‍ റോഡ്മാസ്റ്റര്‍ മോഡലിനാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 34,95,000 രൂപ വിലവരും ഈ മോഡലിന്.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് മോഡലുകളുടെ ഡിസൈന്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോളാരിസ് തിരിച്ചറിയുന്നുണ്ട്. വിലയാണ് വലിയ പ്രശ്‌നം. വിലക്കുറവുള്ള മോഡല്‍ വിപണിയിലെത്തിക്കുന്നതിനൊപ്പം മറ്റു ചില വഴികള്‍ കൂടി ആരായുന്നുണ്ട് പോളാരിസ്. ഈ ബൈക്കുകള്‍ ഇന്ത്യയില്‍ തന്നെ അസംബ്ള്‍ ചെയ്യുകയാണ് അവയിലൊന്ന്.

നിലവില്‍ വിദേശത്ത് നിര്‍മിച്ച് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയാണ് ഇന്ത്യന്‍ ചെയ്യുന്നത്. ഇത് വാഹനവിലയുടെ ഇരട്ടിയിലധികം വരുന്ന നികുതിക്ക് കാരണമാകുന്നുണ്ട്. വിദേശത്തുനിന്ന് ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്താല്‍ കുറെക്കൂടി മെച്ചമായിരിക്കും കാര്യങ്ങള്‍. ഇത്രയധികം നികുതി വരില്ല. ഈ വഴിക്ക് ഗൗരവമായി ആലോചിക്കുന്നുണ്ട് കമ്പനി.


Click it and Unblock the Notifications








