ഹാരിസ് പെര്‍ഫോമന്‍സിനെ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റെടുത്തു

By Santheep

അന്താരാഷ്ട്ര സ്വപ്‌നങ്ങളുള്ള ദേശീയ കമ്പനികളുടെ എണ്ണം കൂടി വരികയാണ്. ഇക്കൂട്ടത്തിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. പഴയ കൊളോണിയല്‍ ബന്ധങ്ങളുടെ പാരമ്പര്യം കൂടി പറയാനുണ്ട് റോയല്‍ എന്‍ഫീല്‍ഡിന്. അതായത്, റോയല്‍ എന്‍ഫീല്‍ഡിന്റെ അന്താരാഷ്ട്ര മോഹങ്ങള്‍ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളതു പോലത്തെ അല്ല. തികച്ചും വ്യത്യസ്തമാണ്!

പക്ഷേ, വിദേശങ്ങളിലേക്ക്, പ്രത്യേകിച്ചും നോര്‍ത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെല്ലാം പോകണമെങ്കില്‍ നിലവില്‍ തങ്ങളുപയോഗിക്കുന്ന സാങ്കേതികതയും മറ്റും പോര എന്ന തിരിച്ചറിവ് ഈ കമ്പനികള്‍ക്കെല്ലാമുണ്ട്. ഇക്കാരണത്താലാണ് ടാറ്റയും മഹീന്ദ്രയും ഹീറോയുമെല്ലാം വിദേശ സഖ്യങ്ങള്‍ രൂപീകരിക്കുന്നത്.

പുതിയ വാര്‍ത്തകള്‍ റോയല്‍ എന്‍ഫീല്‍ഡ് നടത്തുന്ന ഒരു ഏറ്റെടുക്കലിനെക്കുറിച്ചുള്ളതാണ്. ഹാരിസ് പെര്‍ഫോമന്‍സ് പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് എയ്ഷര്‍ ഏറ്റെടുത്തിരിക്കുന്നത് എത്ര തുകയുടേതാണ് ഡീല്‍ എന്ന് ഇപ്പോഴും വ്യക്തമല്ല.

ഫിഗോ ആസ്പയർ

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. യമഹ, സുസൂക്കി തുടങ്ങിയ ലോകവിഖ്യാതങ്ങളായ മോട്ടോര്‍സൈക്കിള്‍ കമ്പനികളുമായി നേരത്തെ ബാന്ധവമുണ്ടായിരുന്നു ഇവര്‍ക്ക്.

ഗ്രാന്‍ഡ് പ്രീ റേസിങ് ബൈക്കുകള്‍ നിര്‍മിക്കുന്നതില്‍ പുലികളാണ് ഹാരിസ് പെര്‍ഫോമന്‍സ്. റോയല്‍ എന്‍പീല്‍ഡ് ഈയിടെ വികസിപ്പിച്ചെടുത്ത കോണ്‍ടിനെന്റല്‍ ജിടി എന്ന കഫേ റേസറിന്റെ ഡിസൈനിലും സാങ്കേതികതയിലും ഈ കമ്പനിയുടെ സഹായം വലുതായിരുന്നു.

More from DriveSpark

Article Published On: Wednesday, May 13, 2015, 17:40 [IST]
English summary
Royal Enfield Acquire Harris Performance For Future Motorcycles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X