റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസര്‍ ഇനി കറുപ്പിലും ലഭിക്കും
റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി ഇനി കറുപ്പ് നിറത്തിലും ലഭിക്കും. നേരത്തെ ചുവപ്പ് നിറത്തിലും മഞ്ഞ നിറത്തിലുമാണ് ഈ ബൈക്ക് വിപണിയിലെത്തിയത്.
പുതിയ വര്‍ണപദ്ധതിയില്‍ വരുന്ന കോണ്‍ടിനെന്റല്‍ ജിടിയെ അടുത്തു കാണാം താഴെ.

താളുകളിലൂടെ നീങ്ങുക.

ഇപ്പോള്‍ ഇന്ത്യയില്‍ കറുപ്പ്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളില്‍ കോണ്‍ടിനെന്റല്‍ ജിടി മോഡല്‍ ലഭിക്കും.

ഹിപ്പി കാലഘട്ടത്തില്‍ വലിയ പ്രചാരം സിദ്ധിച്ച കഫെ റേസര്‍ ഡിസൈന്‍ ശൈലിയില്‍ ബൈക്ക് നിര്‍മിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനമെടുത്തത് വിദേശവിപണികളെ ലക്ഷ്യം വെച്ചായിരുന്നു.

ബ്രിട്ടനിലെ ഏസ് കഫെയില്‍ വെച്ചാണ് കോണ്‍ടിനെന്റല്‍ ജിടിയുടെ ലോഞ്ച് നടന്നത്. ഇവിടെ നിന്നാണ് പില്‍ക്കാലത്ത് ലോകമെമ്പാടും വലിയ തരംഗമായി മാറിയ ഹിപ്പി സംസ്‌കാരം തുടങ്ങുന്നത്.

535 സിസി ശേഷിയുള്ള ഒരു എയര്‍ കൂള്‍ഡ് എന്‍ജിനാണ് കോണ്‍ടിനെന്റല്‍ ജിടിയിലുള്ളത്. 29.1 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 44 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്.


Click it and Unblock the Notifications








