റോയല്‍ എന്‍ഫീല്‍ഡ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറന്നു

Written By:

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ അനുബന്ധ ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന തുടങ്ങി.

ബൂട്ടുകള്‍, ജായ്ക്കറ്റുകള്‍, ടി ഷര്‍ട്ടുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയ ഒരു റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍ക്കാവശ്യമായ എല്ലാ ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വഴി വാങ്ങാവുന്നതാണ് ഇനി. മുമ്പ് മെട്രോ നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് ഇവ ലഭിച്ചിരുന്നത്. ഇടത്തരം നഗരങ്ങളിലും ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. ലഭ്യതയായിരുന്നു ഇവിടങ്ങളില്‍ പ്രശ്‌നം.

ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ചില ഉല്‍പന്നങ്ങളും അവയുടെ വിലകള്‍

  • റൈഡിങ് ബൂട്ടുകള്‍ - 5,099 മുതല്‍ 7,099 രൂപ വരെ
  • റോയല്‍ എന്‍ഫീല്‍ഡ് ഹെല്‍മെറ്റുകള്‍ - 1,799 രൂപ മുതല്‍ 4,799 രൂപ വരെ
  • തുകല്‍ റൈഡിങ് ഗ്ലോവ്സ്സ് - 1,899 രൂപ മുതല്‍ 2,999 രൂപ വരെ
  • റോയല്‍ പ്രൊട്ടക്ടീവ് പാന്റ്‌സ് - 2,799 രൂപ മുതല്‍ 5,499 രൂപ വരെ
  • ജാക്കറ്റുകള്‍ - 5,999 രൂപ മുതല്‍ 18,999 രൂപ വരെ

ഇവ കൂടാതെ നിരവധി ആക്‌സസറികളും മറ്റുല്‍പന്നങ്ങളും ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ലഭിക്കും. ഇതുവഴി ചെന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ കാണാം.

Cars താരതമ്യപ്പെടുത്തൂ

മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ബൊലേറോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #royal enfield
English summary
Royal Enfield Goes Online With Their Merchandise Store.
Story first published: Saturday, March 28, 2015, 12:21 [IST]
Please Wait while comments are loading...

Latest Photos