റോയൽ എൻഫീൽഡ് ഹിമാലയൻ‌ ടെസ്റ്റ് ചെയ്യുന്നു

Written By:

റോയൽ എൻഫീൽഡ് ഇന്ത്യയുടെ അഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിലേക്ക് കൊണ്ടുവരുന്ന വാഹനത്തിന്റെ പേരാണ് ഹിമാലയൻ. ഈ ബൈക്കിനെക്കുറിച്ചുള്ള ആദ്യവാർത്തകൾ വരുന്നത് നടപ്പുവർഷത്തിന്റെ തുടക്കത്തിലാണ്.

വിഖ്യാത ഡിസൈനര്‍ പിയറി ടെര്‍ബ്ലാന്‍ഷ് റോയല്‍ എന്‍ഫീല്‍ഡിനായി ചെയ്യുന്ന ആദ്യത്തെ പണിയാണിത്. ഇക്കാരണത്താല്‍ തന്നെ അത്യാകാംക്ഷയോടെയാണ് ഓട്ടോ ഉലകം പുതിയ ബൈക്കിനെ കാത്തിരിക്കുന്നത്.

ഇതിനകം തന്നെ വാഹനത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പരന്നുതുടങ്ങിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി ബൈക്കിലുപയോഗിക്കുന്ന അതേ ചാസിയിലായിരിക്കും പുതിയ ബൈക്കിന്റെ നിര്‍മാണം എന്നു കേൾ‌ക്കുന്നു.

നിലവിൽ നമ്മൾ കണ്ടുപരിചയിച്ച റോയൽ എൻഫീൽഡുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിലുള്ള ഒരു അഡ്വഞ്ചർ ടൂറർ ആണിത്. റോയൽ എൻഫീൽഡിന്റെ വിപണിതാൽപര്യങ്ങളിൽ വരുന്ന വലിയ മാറ്റം ഈ ബൈക്കിന്റെ വിപണിപ്രവേശത്തോടു കൂടി നമുക്കു കാണാം.

കൂടുതല്‍... #royal enfield
English summary
Royal Enfield Himalayan is Testing.
Story first published: Wednesday, July 29, 2015, 17:33 [IST]
Please Wait while comments are loading...

Latest Photos