റോയൽ എൻഫീൽഡ് ഹിമാലയൻ ടെസ്റ്റ് വീഡിയോ കാണാം
റോയൽ എൻഫീൽഡ് വികസിപ്പിച്ചെടുത്ത ഹിമാലയൻ ബൈക്ക് ടെസ്റ്റ് ചെയ്യുന്നത് ചില ഓട്ടോ പാപ്പരാസികൾ വീഡിയോ പിടിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ ഏറ്റവും ആകർഷകമായി തോന്നുന്നത് എക്സോസ്റ്റ് നാദമാണ്.
410 സിസിയാണ് വാഹനത്തിന്റെ എന്‍ജിന്‍ ശേഷി എന്നറിയുന്നു. എൽഇഡ് ടെയ്ൽ ലാമ്പ് യൂണിറ്റ്, മുകളിലേക്ക് പോസിഷൻ ചെയ്ത എക്സോസ്റ്റ്, മോണോ ഷോക്സ് തുടങ്ങിയ സവിശേഷതകൾ ഇതിനകം പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പക്കലുള്ള 350 സിസി എന്‍ജിനില്‍ ട്യൂണിങ് പണികള്‍ നടത്തി പുതുക്കുകയാണ് ചെയ്യുന്നതെന്നും അതല്ല പുതിയൊരു എൻജിനാണെന്നും കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.


Click it and Unblock the Notifications








